പാലാ: വാഴ കർഷകർക്ക് നിലവിലുള്ള ഇൻഷുറൻസ് പദ്ധതിയിലെ അപാകത പരിഹരിക്കണമെന്നും വാഴകർഷക ർക്ക് സംരംഭക സഹായം ലഭ്യമാക്ക ണമെന്നും പാലാ യിൽ ചേർന്ന ബനാനാ പ്രാെമോഷൻ കൗൺസിലിന്റെ പ്രഥമ യോഗം ആവശ്യപ്പെട്ടു. വാണിജ്യാടിസ്ഥാനത്തിൽ ശാസ്ത്രീയ മായവിധം വാഴ കൃഷി ചെയ്യുന്ന വർക്കും പരമ്പരാ ഗത രീതിയിൽ വാഴ കൃഷി ചെയ്യുന്നവ ർക്കും വാഴക്കുല യ്ക്ക് വിലസ്ഥിരത ഉറപ്പാക്കാൻ കർഷകർക്ക് ഓഹരി പങ്കാളി ത്തമുള്ള സഹകരണ
കൂട്ടായ്മകൾ രൂപീകരിച്ച് വിപണന സംവിധാനങ്ങൾ ചിട്ടപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. വാഴക്കുല പോൽ വാഴയില, വാഴച്ചുണ്ട് , വാഴത്തട , വാഴപിണ്ടി തുടങ്ങി വാഴയുടെ എല്ലാ ഭാഗങ്ങളും മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളാക്കി മാറ്റാൻ വാഴ കർഷക കൂട്ടായ്മകൾക്ക് സാങ്കേതിക, സാമ്പത്തിക സഹായം നൽകാൻ സർക്കാരുകൾ തയ്യാറാകണമെന്നും കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെയും വിദഗ്ധരുടെയും സേവനങ്ങൾ കർഷകർക്ക് കൃഷിയിടങ്ങളിൽ സംലഭ്യമാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. പാലാ ഷാലോം പാസ്റ്ററൽ സെന്ററിൽ നടന്ന സമ്മേളനത്തിൽ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോസഫ് വാട്ടപ്പിള്ളിൽ അദ്ധ്യക്ഷത വഹിച്ചു.അസിസ്റ്റന്റ് ഡയറക്ടർ ഫാ. ഫ്രാൻസീസ് ഇടത്തിനാൽ, പബ്ലിക് റിലേഷൻസ് ഓഫീസർ
ഡാന്റീസ് കൂനാനിക്കൽ , പ്രോജക്ട് ഓഫീസർമാരായ പി. വി. ജോർജ് . പുരയിടം, ഷീബ ബെന്നി, അക്കൗണ്ടന്റ് ക്ലാരീസ് ചെറിയാൻ, പ്രോജക്ട് കോർഡിനേറ്റർ തോമസ് കെ ജോർജ് , പ്രമോഷൻ കൗൺസിൽ അംഗങ്ങളായ റോയി ജോർജ് മേൽവട്ടം പാലാക്കാട്ടുമല, ബിനോയി ഒഴാക്കൽ കളത്തൂക്കടവ്, രാജ്മോഹൻനായർ മുണ്ടമറ്റത്തിൽ പാലാ, വിനോദ് സിറിയിക് കാടൻകാവിൽ കരൂർ,ജോർജ് ചാക്കോ വെള്ളങ്ങാനിരപ്പേൽ മണ്ണയ്ക്കനാട് തുടങ്ങിയവർ പ്രസംഗിച്ചു. തൃശൂർ കണ്ണാ റയിലുള്ള വാഴ ഗവേഷണ കേന്ദ്രം സന്ദർശിച്ച് സംരംഭക സാധ്യതകൾ മനസ്സിലാക്കാൻ യോഗം തീരുമാനിച്ചു.















