spot_img

മോദിയും ട്രംപും നാളെ മനിലയിൽ കൂടിക്കാഴ്ച നടത്തിയേക്കും; ക്വാഡ് ഉച്ചകോടി നാളെ വൈകിട്ട് നാലിന്

spot_img

Date:

ന്യൂഡൽഹി: കിഴക്കൻ ഏഷ്യൻ ഉച്ചകോടിയിൽ പങ്കെടുക്കാൻ ഫിലിപ്പീൻസിന്റെ തലസ്ഥാനമായ മനിലയിലേക്ക് തിരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, നാളെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയേക്കും. ഇന്ത്യൻ സമയം നാളെ വൈകിട്ട് നാല് മണിക്ക് നടക്കുന്ന ക്വാഡ് (QUAD) ഉച്ചകോടിക്ക് മുന്നോടിയായായിരിക്കും മോദി-ട്രംപ് ഹ്രസ്വ കൂടിക്കാഴ്ച നടക്കുക എന്നാണ് സൂചന. ഇന്ത്യ-യു.എസ് വ്യാപാര കരാറുകൾ മുന്നോട്ട് കൊണ്ടുപോകുന്നതടക്കമുള്ള നിർണ്ണായക വിഷയങ്ങൾ ഈ കൂടിക്കാഴ്ചയിൽ ചർച്ചയായേക്കും.

കിഴക്കൻ ഏഷ്യൻ ഉച്ചകോടിയിലും ഇന്ത്യ-ആസിയാൻ ഉച്ചകോടിയിലും പങ്കെടുക്കാനായാണ് പ്രധാനമന്ത്രി മനിലയിലെത്തുന്നത്. ആസിയാൻ രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധം കൂടുതൽ ശക്തമാക്കുന്നതിനുള്ള ചർച്ചകളും ഉച്ചകോടിയുടെ ഭാഗമായി നടക്കും.

ഇന്ത്യ, അമേരിക്ക, ഓസ്‌ട്രേലിയ, ജപ്പാൻ എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയായ ക്വാഡ് ഉച്ചകോടി കഴിഞ്ഞ വർഷം നടന്നിരുന്നില്ല. ഈ വർഷം ഇന്ത്യയിൽ നടക്കേണ്ടിയിരുന്ന ഉച്ചകോടിയാണ് നാളെ മനിലയിൽ ചേരാൻ തീരുമാനിച്ചിരിക്കുന്നത്. യാത്ര തിരിക്കുന്നതിന് മുൻപുള്ള കുറിപ്പിൽ പ്രധാനമന്ത്രി ക്വാഡ് ഉച്ചകോടിയെക്കുറിച്ച് പരാമർശിച്ചിരുന്നില്ലെങ്കിലും, ഉച്ചകോടി നാളെ നടക്കുമെന്ന് അമേരിക്ക ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.

അമേരിക്ക, റഷ്യ, ചൈന ഉച്ചകോടി നടക്കുന്നതിന് മുൻപാണ് ഡോണൾഡ് ട്രംപ് മനിലയിലെത്തുന്നത്. ചൈനയെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച ക്വാഡ് കൂട്ടായ്മയിൽ ട്രംപ് പങ്കെടുക്കുന്നത്, ഇൻഡോ-പസഫിക് മേഖലയിലെ അമേരിക്കൻ നയത്തിൽ വലിയ മാറ്റമില്ലെന്ന ശക്തമായ സന്ദേശമാണ് നൽകുന്നത്. അടുത്ത മാസം നടക്കുന്ന ജി20 (G20) ഉച്ചകോടിക്കായും പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്ക സന്ദർശിക്കുന്നുണ്ട്.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related