spot_img

മോദിക്കെതിരെ തെളിവുണ്ടെങ്കിൽ പാർലമെന്റിൽ വയ്ക്കട്ടെ’; രാഹുൽ ഗാന്ധി ഹിന്ദുവിരുദ്ധനാണെന്ന പ്രചാരണവുമായി ബിജെപി

spot_img

Date:

ന്യൂഡൽഹി: പ്രധാനമന്ത്രി ഫോൺ ചോർത്തിയെന്ന പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണത്തിന് പിന്നാലെ രാഹുൽ ഗാന്ധി ഹിന്ദുവിരുദ്ധനാണെന്ന പ്രചാരണവുമായി ബിജെപി രംഗത്തെത്തി. ആരോപണങ്ങളെ പാർലമെന്റിൽ നേരിടാൻ ബിജെപി തയ്യാറെടുപ്പുകൾ തുടങ്ങിക്കഴിഞ്ഞു. ഇതിനിടെ പാർലമെന്റ് സമ്മേളനത്തിന് മുൻപ് കേന്ദ്ര മന്ത്രിസഭാ പുനസംഘടന നടന്നേക്കുമെന്ന അഭ്യൂഹങ്ങളും ശക്തമാകുന്നുണ്ട്.

കഴിഞ്ഞ വർഷം രാഹുൽ ഗാന്ധി നടത്തിയ പ്രസംഗത്തിന്റെ വീഡിയോ ഉയർത്തിക്കാട്ടിയാണ് ബിജെപി പ്രചാരണം ശക്തമാക്കിയിരിക്കുന്നത്. ഉത്തരേന്ത്യ ഛഠ് പൂജയിലേക്ക് കടന്ന വേളയിൽ, ഛഠ് പൂജയെ മോദി നാടകത്തിനും ഫോട്ടോ സെഷനുമുള്ള അവസരമാക്കി മാറ്റുമെന്ന രാഹുലിന്റെ മുൻപത്തെ പരാമർശത്തെ, ഛഠ് പൂജ നാടകമാണെന്ന് രാഹുൽ പറഞ്ഞുവെന്ന തരത്തിൽ ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരിയുടെ നേതൃത്വത്തിൽ പ്രചാരണം സജീവമാക്കുകയാണ്.

പ്രധാനമന്ത്രി ഫോൺ ചോർത്തിയെന്ന രാഹുൽ ഗാന്ധിയുടെ ആരോപണത്തെ പ്രതിരോധിച്ച കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി, ആരോപണങ്ങളിൽ തെളിവ് ഹാജരാക്കണമെന്നും സോഷ്യൽ മീഡിയയിലെ വെല്ലുവിളി അവസാനിപ്പിച്ച് പാർലമെന്റിൽ ചർച്ചയ്ക്ക് എത്തണമെന്നും ആവശ്യപ്പെട്ടു. സംവാദത്തിനുള്ള രാഹുൽ ഗാന്ധിയുടെ വെല്ലുവിളിയെ പാർലമെന്റിൽ നേരിടാനുള്ള തീരുമാനത്തിന്റെ ഭാഗമായി പ്രത്യേക സിറ്റിംഗിൽ അടുത്തയാഴ്ച നിർണ്ണായക തീരുമാനമുണ്ടാകുമെന്നും ബിജെപി വൃത്തങ്ങൾ വ്യക്തമാക്കുന്നു.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related