പാലാ:ഉന്നത പഠനത്തിനും തൊഴിലിനുമായി ന്യൂസിലന്റിൽ ആയിരിക്കുന്ന മലയാളികളുടെ കുടുംബാംഗങ്ങൾക്കായി “ഫ്രണ്ട്സ് ഓഫ് ന്യൂസിലന്റ്” എന്ന പേരിൽ ഒരു സൗഹൃദ കൂട്ടായ്മ
രൂപീകരിക്കുന്നു.നിരവധിയാളുകൾ സ്റ്റഡീ വിസയിലും സന്ദർശന വിസയിലും വർക്ക് വിസയിലും ന്യൂസിലന്റിലെത്തി വിദ്യാഭ്യാസത്തിനും തൊഴിലിനുമായി താമസിക്കുമ്പോൾ വിവിധ മേഖലകളിൽ പരസ്പര സഹകരണത്തിന് വഴിയൊരുക്കാൻ ലക്ഷ്യം വെച്ചാണ് കൂട്ടായ്മ രൂപീകരിക്കുന്നത്.പ്രവാസ
ജീവിത വേളയിൽ നാട്ടിലെ ആവശ്യങ്ങളിൽ ഇടപെടുന്നതിനും പോക്കു ,വരവ് വേളകളിൽ സഹയാത്രികരാകാനും അത്യാവശ്യ മരുന്നുകൾ , ഭക്ഷ്യസാധനങ്ങൾ തുടങ്ങിയവ കൈമാറുന്നതിനും സാധിക്കുന്ന വിധമുള്ള കൂട്ടായ്മയാണ് ലക്ഷ്യം വെക്കുന്നത്. ന്യൂസിലന്റിലായിരിക്കുന്നവരുടെ മാതാപിതാക്കൾക്കോ അടുത്ത ബന്ധുക്കൾക്കോ കൂട്ടായ്മയിൽ അംഗമാകാനാകും. പങ്കുചേരാനാഗ്രഹിക്കുന്നവർ ബന്ധപ്പെടുക. 9961668240.















