ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പ്രിയങ്ക ഗാന്ധി നയിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. പ്രചാരണത്തിന്റെ പൂർണ്ണ ചുമതല പ്രിയങ്ക ഗാന്ധിക്ക് നൽകാനാണ് പാർട്ടി ഹൈക്കമാൻഡ് ആലോചിക്കുന്നത്.
സംസ്ഥാനത്ത് കോൺഗ്രസിന്റെ സംഘടനാ ശക്തിപ്പെടുത്തലിലും പ്രതിപക്ഷ സഖ്യ ചർച്ചകളിലും നിലവിൽ നിർണ്ണായക പങ്ക് വഹിക്കുന്നത് പ്രിയങ്കയാണ്. അടുത്തയാഴ്ച ആരംഭിക്കുന്ന പ്രധാന യോഗങ്ങൾക്കും സഖ്യ ചർച്ചകൾക്കും പ്രിയങ്ക തന്നെ നേതൃത്വം നൽകുമെന്നാണ് സൂചനകൾ.
യു.പിയിലെ തിരിച്ചുവരവ് ലക്ഷ്യമിട്ട് പ്രിയങ്ക ഗാന്ധിയെ മുൻനിർത്തി ശക്തമായ പോരാട്ടത്തിനാണ് കോൺഗ്രസ് പദ്ധതിയിടുന്നത്.















