തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന രണ്ട് മാസത്തേക്ക് (നവംബർ, ഡിസംബർ) വൈദ്യുതി ക്ഷാമത്തിന് സാധ്യതയില്ലെന്ന വിലയിരുത്തലിൽ കെ.എസ്.ഇ.ബി (KSEB). ഇതിന്റെ അടിസ്ഥാനത്തിൽ വിവാദമായ ജി.എൻ.എ (GNA) വഴി വൈദ്യുതി വാങ്ങുന്നതിനുള്ള പുതിയ കരാറുമായി തത്കാലം മുന്നോട്ട് പോകേണ്ടതില്ലെന്ന് തീരുമാനം.
വൈദ്യുതി പ്രതിസന്ധി ഉണ്ടെന്ന വാർത്തകൾ കൃത്രിമമായി സൃഷ്ടിച്ചതാണോ എന്ന് സർക്കാരും സംശയിക്കുന്നുണ്ട്. മതിയായ വൈദ്യുതി ലഭ്യതയുള്ളപ്പോൾ തന്നെ ഉയർന്ന നിരക്കിൽ
കരാറിലേർപ്പെടാൻ നീക്കം നടന്നുവെന്ന പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്കിടയിലാണ് പുതിയ തീരുമാനം. കേന്ദ്ര പൂളിൽ നിന്നും മറ്റ് കരാറുകളിൽ നിന്നും ലഭ്യമാകുന്ന വൈദ്യുതി രണ്ടുമാസത്തെ സംസ്ഥാനത്തിന്റെ ആവശ്യങ്ങൾക്ക് പര്യാപ്തമാണെന്നാണ് കണ്ടെത്തൽ.















