എസ്.ഐ.ആർ (SIR) നടപടികളുടെ ഭാഗമായി വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവർക്ക് പേര് ചേർക്കാൻ ഒരവസരം കൂടി നൽകാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ (ECI) നിർദ്ദേശം നൽകി.
മഹാരാഷ്ട്ര, ഹരിയാന, ആന്ധ്രാപ്രദേശ്, ജാർഖണ്ഡ്, തെലങ്കാന, നാഗാലാൻഡ് എന്നീ ആറ് സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ ഡൽഹിയിലെയും ചീഫ് ഇലക്ടറൽ ഓഫീസർമാർക്കാണ് കമ്മീഷൻ നിർദ്ദേശം കൈമാറിയത്.
എന്യൂമറേഷൻ ഫോമുകൾ ലഭിച്ചിട്ടും പല കാരണങ്ങളാൽ പട്ടികയിൽ നിന്ന് പുറത്തായ അർഹരായ വോട്ടർമാരെ സഹായിക്കാനാണ് ഈ അടിയന്തര നടപടി.















