സൗദി അറേബ്യയിലെ മദീന മേഖലയെ ലക്ഷ്യമാക്കി യമനിലെ ഹൂതി ഭീകരർ തൊടുത്ത ബാലിസ്റ്റിക് മിസൈൽ സൗദി വ്യോമപ്രതിരോധ സേന വിജയകരമായി തകർത്തു. ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന്
മുൻപ് തന്നെ ആകാശത്തുവെച്ച് മിസൈൽ വെടിവെച്ചിട്ടതായി യെമനിലെ അറബ് സഖ്യസേന ഔദ്യോഗിക വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികി അറിയിച്ചു.
മദീനയ്ക്ക് പുറമെ സൗദിയുടെ കിഴക്കൻ പ്രവിശ്യയ്ക്ക് മുകളിലൂടെ വന്ന ഹൂതികളുടെ ഒരു ഡ്രോണും വ്യോമസേന തകർത്തിട്ടുണ്ട്. ഇതിനെത്തുടർന്ന് സൗദി വ്യോമാതിർത്തിയിലും തന്ത്രപ്രധാന കേന്ദ്രങ്ങളിലും സുരക്ഷ ശക്തമാക്കി.















