spot_img

രാംലീല മൈതാനത്തെ പ്രതിപക്ഷ റാലി വൻ പരാജയമെന്ന് ബി.ജെ.പി; രാഹുൽ ഗാന്ധി സംസാരിക്കവെ ആളുകൾ ഇറങ്ങിപ്പോയി

spot_img

Date:

രാംലീല മൈതാനിയിൽ പ്രതിപക്ഷം സംഘടിപ്പിച്ച റാലി വൻ പരാജയമാണെന്നും രാഹുൽ ഗാന്ധി പ്രസംഗിച്ചുകൊണ്ടിരുന്നപ്പോൾ ആളുകൾ ഇറങ്ങിപ്പോയെന്നും ആരോപണവുമായി ബിജെപി. 10 ലക്ഷം ആളുകൾ തടിച്ചുകൂടുമെന്നാണ് കോൺഗ്രസ് അവകാശപ്പെട്ടിരുന്നതെന്നും എന്നാൽ മൈതാനത്തിന്റെ 40 ശതമാനവും വിജനമായിരുന്നുവെന്നുമാണ് ബിജെപി നേതാക്കളുടെ പരിഹാസം. റാലിയിൽ കാണിച്ച ജനക്കൂട്ടം ഫോട്ടോഗ്രാഫി ട്രിക്ക് മാത്രമാണെന്നും ഇത്തരം സൂത്രപ്പണികൾ കൊണ്ട് ആർക്കും പ്രധാനമന്ത്രിയാകാൻ കഴിയില്ലെന്നും ബിജെപി വക്താവ് സംബീത് പാത്ര പരിഹസിച്ചു.

തെരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നു എന്ന തരത്തിലുള്ള ആരോപണങ്ങൾ ഉന്നയിക്കേണ്ടത് രാംലീല മൈതാനത്തിൽ നിന്നല്ല എന്നും സംബീത് പാത്ര പറഞ്ഞു. തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെയാണ് അതിനെ ചോദ്യം ചെയ്യേണ്ടത്, അല്ലാതെ ഇങ്ങനെയല്ല. 2024-ലെ തെരഞ്ഞെടുപ്പ് സംബന്ധിച്ച് ഫയൽ ചെയ്ത ഹർജി കാണിച്ചു തരൂ എന്നും അദ്ദേഹം വെല്ലുവിളിച്ചു. 2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷമാണ് ഗ്യാനേഷ് കുമാർ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിതനായതെന്നും സംബീത് പാത്ര പറഞ്ഞു.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ​ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടാണ് ഇന്ത്യ സഖ്യം ‘ചലോ ദില്ലി’ പ്രതിഷേധ മാർച്ച് നടത്തിയത്. കേന്ദ്ര സർക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ആഭ്യന്തര മന്ത്രി അമിത് ഷായേയും ഗ്യാനേഷ് കുമാറിനേയും കടന്നാക്രമിച്ചായിരുന്നു രാഹുലിന്‍റെ പ്രസംഗം. രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിച്ച ഗ്യാനേഷിന് ജയിലിൽ പോകേണ്ടിവരുമെന്ന് രാഹുൽ പറഞ്ഞു. 2024 ന് ശേഷം 13 കോടി പേരെ വോട്ടർ പട്ടികയിൽ നിന്ന് പുറത്താക്കി. 2024 ലെ തെരഞ്ഞെടുപ്പ് നിയമവിരുദ്ധമാണ്. മോദിയും അമിത്ഷായും എവിടെയും പോകേണ്ട, നിങ്ങളെ ഞങ്ങൾ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related