spot_img

അർണാബിന് പിന്നാലെ ബംഗാൾ ഉൾക്കടലിൽ ‘മുറസു’ ചുഴലിക്കാറ്റ് രൂപപ്പെട്ടു

spot_img

Date:

അർണാബ് ചുഴലിക്കാറ്റ് ആന്ധ്രാ പ്രദേശിൽ നാശം വിതച്ച് ഒരാഴ്ച തികയുന്നതിന് മുൻപ് ബംഗാൾ ഉൾക്കടലിൽ മുറസു ചുഴലിക്കാറ്റ് രൂപപ്പെട്ടു. തീവ്ര ചുഴലിക്കാറ്റ് ആയി തെക്കൻ ആന്ധ്രയിൽ കരതൊടും. വടക്കൻ തമിഴ്നാട്ടിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ചെന്നൈയിലും തിരുവള്ളൂരിലും ഇന്ന് സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. ചെന്നൈയിലും തിരുവള്ളൂരിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. നാല് ജില്ലകളിൽ യെല്ലോ അലർട്ടുമുണ്ട്. ബുധനാഴ്ച രാവിലെ വരെ തമിഴ്നാട് തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തി. കടലിൽ പോയവർ ഉടൻ തിരിച്ചെത്തണം എന്നാണ് അറിയിപ്പ്. ബീച്ചുകളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും അറിയിപ്പുണ്ട്.

മണിക്കൂറിൽ 100 മുതൽ 110 കിലോമീറ്റർ വരെയും ചിലപ്പോൾ 120 കിലോമീറ്റർ വരെ വേഗതയിലുമുള്ള ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ആന്ധ്രാപ്രദേശ് ദുരന്തനിവാരണ സേനയെ വിന്യസിക്കുകയും അപകട സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കാൻ ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. ഞായറാഴ്ചയാണ് മുറസു ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ടത്. നവംബർ 2-ന് പുലർച്ചെയോടെ ഇത് ശക്തമായ ചുഴലിക്കാറ്റായി മാറി ആന്ധ്രാപ്രദേശ് തീരത്തേക്ക് നീങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. തീരദേശ ആന്ധ്രയിൽ അതിതീവ്ര മഴ പെയ്യുമെന്ന പ്രവചനത്തെ തുടർന്ന് കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. റായലസീമയിലും തെലങ്കാനയിലും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഓറഞ്ച് അലേർട്ടും നൽകിയിട്ടുണ്ട്.

ആന്ധ്ര മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു തയ്യാറെടുപ്പുകൾ വിലയിരുത്തുകയും രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ വകുപ്പുകൾക്ക് നിർദ്ദേശം നൽകുകയും ചെയ്തു. എൻഡിആർഎഫിന്റെ 6 ടീമുകളെയും എസ്ഡിആർഎഫിന്റെ 7 ടീമുകളെയും പ്രദേശങ്ങളിൽ വിന്യസിച്ചിട്ടുണ്ട്. ഔദ്യോഗിക ജാഗ്രതാ നിർദ്ദേശങ്ങൾ പാലിക്കണമെന്നും അടിയന്തര സഹായത്തിന് 112 അല്ലെങ്കിൽ 1070 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്നും ജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related