spot_img

ഭൂട്ടാനിൽ ഹിമതടാകം പൊട്ടിയൊഴുകി വൻ മിന്നൽപ്രളയം; ഗാസ ത്ഷാച്ചു ചൂടുനീരുറവാ കേന്ദ്രം ഒലിച്ചുപോയി

spot_img

Date:

ഹിമാലയൻ രാജ്യമായ ഭൂട്ടാനിൽ ഹിമാനിയിൽ രൂപപ്പെട്ട തടാകം കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് ശക്തമായ മിന്നൽപ്രളയം. ഷിന്താഫു (Shintaphu) ഹിമതടാകം പൊട്ടിയൊഴുകിയതോടെ ഭൂട്ടാനിലെ ഗാസ ജില്ലയിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ഗാസ ത്ഷാച്ചു (Gasa Tshachu) പ്രകൃതിദത്ത ചൂടുനീരുറവയിലെ അടിസ്ഥാന സൗകര്യങ്ങൾ പൂർണ്ണമായും ഒലിച്ചുപോയി.

ഒക്ടോബർ 29 വ്യാഴാഴ്ച രാത്രിയിലാണ് സംഭവം. പ്രളയത്തിന് മുൻപ് തന്നെ പ്രദേശത്തുനിന്ന് ആളുകളെ സുരക്ഷിതമായി ഒഴിപ്പിച്ചതിനാൽ വൻ ദുരന്തവും ആളപായവും ഒഴിവായി.

തടാകത്തിൽ നിന്നുള്ള വെള്ളം ശക്തമായ കുത്തൊഴുക്കോടെ മോ ചു (Mo Chhu) നദിയിലേക്കാണ് ഒഴുകിയെത്തിയത്. രാത്രിയിലെ ഇരുട്ടും ശക്തമായ ജലപ്രവാഹവും കാരണം നാശനഷ്ടങ്ങളുടെ പൂർണ്ണവിവരം തിട്ടപ്പെടുത്താനായിട്ടില്ല. പ്രദേശത്തെ രണ്ട് ബെയ്‌ലി പാലങ്ങൾ ഒഴുകിപ്പോയതായാണ് പ്രാഥമിക വിവരം.

ലായ ഗ്രാമത്തിലേക്കുള്ള റോഡിന്റെ ഒരു ഭാഗം തകർന്നതോടെ ഗതാഗതം അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചു. പുനാഖ-ഗാസ ദേശീയപാതയിലും വൻ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ചരിത്രപ്രസിദ്ധമായ പുനാഖ ദ്സോങ് താൽക്കാലികമായി അടച്ചു.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related