കോട്ടയം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പെൻഷൻകാർ കോട്ടയത്ത് ജില്ലാ മാർച്ചും ധർണയും നടത്തി. കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ (KSSPU) സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സമരത്തിൽ നൂറുകണക്കിന് പെൻഷൻകാർ അണിനിരന്നു.
പെൻഷൻകാരുടെ ന്യായാവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനവ്യാപകമായി നടക്കുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായാണ് കോട്ടയത്തും ജില്ലാ മാർച്ചും ധർണയും സംഘടിപ്പിച്ചത്. കളക്ട്രേറ്റിന് മുന്നിൽ നടന്ന ധർണ കെ.എസ്.എസ്.പി.യു ജില്ലാ സെക്രട്ടറി യു. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു.















