നിയമസഭ സമ്മേളനം ഇന്ന് അനിശ്ചിത കാലത്തേക്ക് പിരിയും. ധനവിനിയോഗ ബില്ലുകൾ പാസാക്കുകയാണ് ഇന്നത്തെ പ്രധാന അജണ്ട. മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പളവും
ആനുകൂല്യങ്ങളും കൂട്ടാനുള്ള ബിൽ ഇന്ന് സഭയിൽ വന്നേക്കും. ഇന്നലെ ചേർന്ന മന്ത്രി സഭ യോഗം ബില്ല് അംഗീകരിച്ചിരുന്നു. ഗവർണറുടെ അനുമതി കൂടി നേടിയിട്ടായിരിക്കും നിയമസഭയിൽ ഇത്
അവതരിപ്പിക്കുക. എംഎൽഎമാരുടെ പ്രതിമാസ ആനുകുല്യങ്ങൾ 70,000ത്തിൽ നിന്ന് 98,000 രൂപയാക്കാനും മന്ത്രിമാരുടെ പ്രതിമാസ ആനുകുല്യങ്ങൾ 1.08 ലക്ഷം രൂപയിൽ നിന്നും 1.33 ലക്ഷം രൂപയാക്കാനുമാണ് ബില്ല് ശുപാർശ ചെയ്യുന്നത്.















