spot_img

പാറേൽ മർത്ത് മറിയം തീർഥാടനകേന്ദ്രം ബസിലിക്കയായി ഉയർത്തി; പ്രഖ്യാപനം നവംബർ 21-ന്

spot_img

Date:

ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയിലെ പാറേൽ മരിയൻ തീർഥാടനകേന്ദ്രത്തെ പരിശുദ്ധ സിംഹാസനം ബസിലിക്ക പദവിയിലേക്ക് ഉയർത്തി. ഇനി മുതൽ “മർത്ത് മറിയം ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ ഷ്രൈൻ ബസിലിക്ക” (Marth Mariam Immaculate Conception Shrine Basilica) എന്ന പേരിലാകും ഈ ദേവാലയ സമുച്ചയം അറിയപ്പെടുന്നത്.

പരിശുദ്ധ പിതാവ് മാർ ലെയോ പതിനാലാമൻ മാർപാപ്പയുടെ നാമത്തിൽ ദൈവാരാധനയ്ക്കും കൂദാശകളുടെ അച്ചടക്കത്തിനുമായുള്ള വത്തിക്കാൻ ഡിക്കാസ്റ്ററിയാണ് (Dicastery for Divine Worship and the Discipline of the Sacraments) ബസിലിക്ക പദവി അനുവദിച്ചത്.

പാറേൽ മർത്ത് മറിയം വലിയപള്ളിയുടെ കൂദാശാദിനമായ നവംബർ 21-ന് ബസിലിക്കാ പദവിയും പുതിയ നാമവും ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം വഴി ഈ ദേശത്തിനു ലഭിച്ച വലിയ ദൈവാനുഗ്രഹമായി ഈ പദവിയെ കാണുന്നുവെന്നും അതിരൂപതാധ്യക്ഷൻ മാർ തോമസ് തറയിൽ മെത്രാപ്പോലീത്താ പ്രസ്താവിച്ചു.

പരിശുദ്ധ കന്യകാമറിയത്തോടുള്ള വണക്കത്തിന്റെ പേരിൽ വിശ്വാസികൾ തലമുറകളായി തീർഥാടനത്തിനെത്തുന്ന പുണ്യസ്ഥാനമാണ് പാറേൽപള്ളി. ഈ അംഗീകാരം ചങ്ങനാശേരി അതിരൂപതയ്ക്കും സീറോ മലബാർ സഭയ്ക്കും മുഴുവൻ വിശ്വാസിസമൂഹത്തിനും അഭിമാനകരമായ നിമിഷമാണെന്ന് തീർത്ഥാടനകേന്ദ്രം റെക്ടറും അതിരൂപതാ വികാരി ജനറാളുമായ മോൺ. മാത്യു ചങ്ങങ്കരി പറഞ്ഞു.

ചങ്ങനാശേരി അതിരൂപതയിലെ രണ്ടാമത്തെ ബസിലിക്കായാണ് ഇത്. ആദ്യത്തെ ബസിലിക്കാ ചമ്പക്കുളം സെൻ്റ് മേരീസ് ഫൊറോനപള്ളിയാണ്.

പ്രഖ്യാപനത്തോടനുബന്ധിച്ചുള്ള ചടങ്ങുകളുടെയും തിരുക്കർമ്മങ്ങളുടെയും വിശദവിവരങ്ങൾ പിന്നീട് അറിയിക്കും. എല്ലാ വിശ്വാസികളെയും ചടങ്ങുകളിലേക്ക് സ്വാഗതം ചെയ്യുന്നു.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related