ഇസ്രയേൽ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഇഞ്ചോടിഞ്ച് പോരാട്ടം. 88 ശതമാനം വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ നെതന്യാഹുവിന്റെ പാർട്ടിയായ ലികുഡ് പാർട്ടി നയിക്കുന്ന ഭരണപക്ഷ സഖ്യത്തിന് 53 സീറ്റുകളിൽ മുന്നേറ്റം. മുൻ സൈനിക മേധാവിയായ ഗാഡി ഐസൻകോട്ടിന്റെ
യാഷർ പാർട്ടി അടക്കമുള്ള പ്രതിപക്ഷസഖ്യം 48 സീറ്റുകളിലാണ് മുന്നേറുന്നത്. അഞ്ച് സീറ്റിന്റെ ലീഡാണ് ഭരണസഖ്യത്തിനുള്ളത്. അറബ് പാർട്ടികൾ 19 സീറ്റുകളിലും മുന്നേറുന്നു. അതേസമയം, വോട്ടെണ്ണൽ ഇത്രയും പിന്നിട്ടിട്ടും ആർക്കും കേവലഭൂരിപക്ഷമായ 61 സീറ്റിലെത്താനായിട്ടില്ല.
പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ലികുഡ് പാർട്ടിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. 26 സീറ്റുകളിലാണ് ലികുഡ് പാർട്ടിയുടെ മുന്നേറ്റം. പ്രതിപക്ഷത്തെ യാഷർ പാർട്ടി 21 സീറ്റുകളിലും മുന്നേറുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ ജോയിന്റ് ലിസ്റ്റ് സഖ്യത്തിലെയും റാ ആം ഉൾപ്പെടെയുള്ള അറബ് പാർട്ടികളുടെ നിലപാടും ഇസ്രയേലിൽ നിർണായകമാവുകയാണ്.















