spot_img

സ്പെയിനിൽ അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ച് വൻ ദുരന്തം; മരണസംഖ്യ 64 ആയി ഉയർന്നു

spot_img

Date:

സ്പെയിനിൽ അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണസംഖ്യ 64 ആയി ഉയർന്നു. മരണസംഖ്യ ഉയർന്നേക്കുമെന്നാണ് വിവരം. ഈ വർഷം രാജ്യത്ത് നടന്ന രണ്ടാമത്തെയും ഈ നൂറ്റാണ്ടിലെ മൂന്നാമത്തെയും വലിയ ട്രെയിൻ അപകടമാണിത്. നിരവധി യാത്രക്കാർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

പരിക്കേറ്റവരെ കൊണ്ടുപോകാൻ നിരവധി ആംബുലൻസുകളും എയർ ലിഫ്റ്റ് ചെയ്യാനായി ഹെലികോപ്റ്ററുകളും ഇവിടെ എത്തിച്ചിട്ടുണ്ട്. കൂട്ടിയിടിയിൽ മൂന്ന് ബോഗികൾ പൂർണമായും തകർന്നുവെന്നാണ് ലഭിക്കുന്ന വിവരം. അവശിഷ്ടങ്ങളിൽ പരിക്കേറ്റവർ കുടുങ്ങിക്കിടക്കാൻ സാധ്യതയുണ്ടെന്ന് കരുതുന്നു. മരിച്ചവരുടെ മൃതദേഹങ്ങൾ കൊണ്ടുപോകുന്നതിനും പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.

സ്വകാര്യ കൺസോർഷ്യമായ ഇറിയോ സർവീസ് ഓപ്പറേറ്റ് ചെയ്തിരുന്ന അതിവേഗ ട്രെയിൻ സിഗ്നൽ തകരാർ കാരണം നിർത്തിയിട്ടിരുന്നു. മറ്റൊരു കൺസോർഷ്യമായ റെൻഫെ സർവീസ് പ്രവർത്തിപ്പിക്കുന്ന അതിവേഗ ട്രെയിൻ ഇതേ പാതയിലെത്തി നിർത്തിയിട്ടിരുന്ന ട്രെയിനിലേക്ക് ഇടിച്ചുകയറിയെന്നാണ് വിവരം. തുടർന്ന് ട്രെയിനുകൾ പാളം തെറ്റി മറിഞ്ഞു. സിഗ്നൽ ലഭിച്ച ശേഷമാണ് ട്രെയിൻ മുന്നോട്ട് പോയതെന്നാണ് റെൻഫെ സർവീസിൻ്റെ ആദ്യ പ്രതികരണം. അപകടത്തിൽ സ്പാനിഷ് പ്രധാനമന്ത്രി നടുക്കം രേഖപ്പെടുത്തി.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related