എസ്എഫ്ഐ-യുഡിഎസ്എഫ് സംഘർഷമുണ്ടായ കാലിക്കറ്റ് സർവകലാശാല ക്യാമ്പസിലെ പഠനവകുപ്പുകൾ അടച്ചിടാൻ തീരുമാനം. നവംബർ രണ്ടുവരെയാണ് സർവകലാശാല ക്യാമ്പസിലെ
പഠനവകുപ്പുകൾ അടച്ചിടുന്നത്. വിദ്യാർഥികൾ ഹോസ്റ്റൽ ഒഴിഞ്ഞ് പോകണമെന്നും രജിസ്ട്രാർ നിർദേശിച്ചു.ബുധനാഴ്ച നടന്ന ഡിപ്പാർട്ട്മെന്റൽ സ്റ്റുഡന്റ്സ് യൂണിയൻ തെരഞ്ഞെടുപ്പിനിടെയാണ് സർവകലാശാല ക്യാമ്പസിൽ സംഘർഷമുണ്ടായത്. തെരഞ്ഞെടുപ്പിനിടെ എസ്എഫ്ഐ-യുഡിഎസ്എഫ് പ്രവർത്തകർ ഏറ്റുമുട്ടുകയായിരുന്നു.















