തിരുവനന്തപുരം/ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസിന് പുറമെ ക്രൈം ബ്രാഞ്ചും കേസെടുത്തേക്കും. കേസിൽ കൂടുതൽ പുതിയ തെളിവുകൾ കണ്ടെത്താനുള്ള നീക്കത്തിന്റെ ഭാഗമായാണ് ക്രൈം ബ്രാഞ്ചിന്റെ ഇടപെടൽ.
മലേഷ്യൻ കമ്പനിയുടെ പ്രൊജക്ട് മാനേജറായിരുന്ന ലീയുടെ ആത്മഹത്യയിലും പുതിയ അന്വേഷണം നടത്താനാണ് ക്രൈം ബ്രാഞ്ച് പദ്ധതിയിടുന്നത്.
മലേഷ്യയിൽ പോയി ബന്ധുക്കളെ കാണാൻ നീക്കം
കേസന്വേഷണത്തിന്റെ ഭാഗമായി മലേഷ്യയിൽ നേരിട്ടെത്തി ആത്മഹത്യ ചെയ്ത ലീയുടെ ബന്ധുക്കളെ കാണാനും മൊഴിയെടുക്കാനും അന്വേഷണ സംഘം ശ്രമം നടത്തും.
വിജിലൻസ് ഡയറക്ടർക്ക് എസ്.പിമാർ ഇന്ന് റിപ്പോർട്ട് നൽകും
അതേസമയം, ഗ്യാനേഷ് കുമാറിനെതിരെ മുൻപ് നടന്ന വിജിലൻസ് അന്വേഷണങ്ങളുടെ രേഖകളും വിവരങ്ങളും പരിശോധിച്ച എസ്.പിമാർ ഇന്ന് വിജിലൻസ് ഡയറക്ടർക്ക് സമഗ്രമായ റിപ്പോർട്ട് നൽകും. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും തുടർനടപടികൾ വേഗത്തിലാക്കുക.















