കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് കെ.എസ്.യു പ്രവർത്തകർ ആക്രമിച്ചെന്ന കേസിൽ മുൻമന്ത്രി വീണാ ജോർജിന്റെ മൊഴി രേഖപ്പെടുത്തി. പത്തനംതിട്ടയിലെ വീട്ടിലെത്തി പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) തലവൻ യു. പ്രേമന്റെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴിയെടുത്തത്.
കെ.എസ്.യു പ്രവർത്തകർക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ ചുമത്താൻ നിർദ്ദേശം നൽകിയത് ആരാണെന്ന കാര്യവും എസ്.ഐ.ടി പരിശോധിക്കും. ഇതിന്റെ ഭാഗമായി കെ.എസ്.യു പ്രവർത്തകർക്കെതിരെ കേസ് എടുത്ത പോലീസ് ഉദ്യോഗസ്ഥരുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തും.















