ഫ്രാൻസിൽ ജീവിതച്ചെലവുകൾക്കെതിരെയും അടിസ്ഥാനസൗകര്യങ്ങളുടെ അഭാവത്തിനെതിരെയും ആരംഭിച്ച ജനകീയ പ്രതിഷേധം യൂറോപ്പിലൊട്ടാകെ പടരുന്നു. ഫ്രാൻസിന് പുറമെ ഇറ്റലി, അൽബേനിയ, ബെൽജിയം, പോർച്ചുഗൽ എന്നീ രാജ്യങ്ങളിലേക്കും സർക്കാർ വിരുദ്ധ റാലികളും പ്രക്ഷോഭങ്ങളും വ്യാപിച്ചു.
അക്രമം അഴിച്ചുവിടുന്ന പ്രതിഷേധക്കാർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ മുന്നറിയിപ്പ് നൽകി. അതേസമയം ഫ്രാൻസിലെയും യൂറോപ്പിലെയും അക്രമങ്ങൾക്ക് പിന്നിൽ കുടിയേറ്റക്കാരാണെന്ന ആരോപണവുമായി യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് രംഗത്തെത്തി. കുടിയേറ്റക്കാർ ഫ്രാൻസിനെയും യൂറോപ്പിനെയും തകർക്കുകയാണെന്ന് ട്രംപ് പ്രതികരിച്ചു.















