പാരീസ്: ഫ്രാൻസിൽ സർക്കാരിനെതിരെയുള്ള പ്രതിഷേധങ്ങൾ അക്രമാസക്തമാകുന്നു. രാജ്യവ്യാപകമായി നടന്നുവരുന്ന കൂറ്റൻ പ്രക്ഷോഭങ്ങളിൽ വ്യാപകമായ കൊള്ളയും തീവെപ്പും അക്രമസംഭവങ്ങളുമാണ് റിപ്പോർട്ട് ചെയ്യുന്നത്.
അക്രമങ്ങളിൽ ഫ്രാൻസിലെ ലിമോജ് (Limoges) നഗരത്തിൽ സ്ഥിതിചെയ്യുന്ന 140 വർഷത്തിലേറെ പഴക്കമുള്ള ചരിത്രപ്രസിദ്ധമായ നഗരസഭാ കാര്യാലയം (ടൗൺ ഹാൾ) പൂർണ്ണമായും കത്തിനശിച്ചു.















