കേന്ദ്ര സർക്കാർ നടപ്പാക്കിയ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ (സി.ഇ.സി) നിയമന നിയമത്തെ പിന്തുണച്ചതിൽ പരസ്യമായി ഖേദം പ്രകടിപ്പിച്ച് വൈ.എസ്.ആർ കോൺഗ്രസ് പാർട്ടി (YSRCP) അധ്യക്ഷൻ വൈ.എസ്. ജഗൻ മോഹൻ റെഡ്ഡി. രാജ്യത്ത് തെരഞ്ഞെടുപ്പ് കമ്മിഷണർമാരുടെ നിയമനം പൂർണ്ണമായും നിഷ്പക്ഷമായ രീതിയിലായിരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കേന്ദ്രത്തിൽ ഭരണത്തിലിരിക്കുന്നവർ നേരിട്ട് തെരഞ്ഞെടുപ്പ് കമ്മിഷണർമാരെ നിയമിക്കുന്ന നിലവിലെ സാഹചര്യം ഒഴിവാക്കപ്പെടണമെന്ന് ജഗൻ മോഹൻ റെഡ്ഡി വ്യക്തമാക്കി.















