രാമപുരം: എസ് എം വൈ എം കെ സി വൈ എം രാമപുരം യൂണിറ്റിന്റെ റൂബി ജൂബിലി സമാപന സമ്മേളനം ചലച്ചിത്ര താരം വിൻസി അലോഷ്യസ് ഉദ്ഘാടനം ചെയ്‌തു.
കാത്തലിക് യൂത്ത് മൂവ്മെന്റ് എന്ന പേരിൽ 1986 നവംബർ ഒൻപതാം തിയതി രൂപീകൃതമായ യുവജന പ്രസ്ഥാനം അതിന്റെ 4 പതിറ്റാണ്ടു കാലം പിന്നിടുന്ന വേളയിൽ ആണ് റുബി ജൂബിലി സമാപനാഘോഷം നടത്തപെട്ടത്. യൂണിറ്റ് പ്രസിഡന്റ് ജെൽവിൻ ഷിബു കണംകൊമ്പിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ഡയറക്ടർ ഫാ അബ്രാഹം കുഴിമുള്ളിൽ ആമുഖ പ്രഭാഷണവും ഫോറോനാ
വികാരി റവ ഫാ ബെർക്കുമാൻസ് കുന്നുംപുറം അനുഗ്രഹപ്രഭാഷണവും നടത്തി. കഴിഞ്ഞ 40 വർഷക്കാലത്തെ യുവജന നേതാക്കന്മാരും സമ്മേളനത്തിന്റെ ഭാഗമായി. യൂണിറ്റ് ജോയിന്റ് ഡയറക്ടർ സി. ക്ലെയർ മരിയ,അൽഫോൻസ് ബിനോയ്, ജോബിൻ പുതിയിടത്തുചാലിൽ, ലിബി അഗസ്റ്റിൻ, സോന മാത്യു, ജോയസ് ജോമോൻ സിയോണ ആൻ മാത്യു, ഹെലൻ സിജോ തുടങ്ങിയവർ സംസാരിച്ചു.റൂബി ജൂബിലി കൺവീനർ നിസ്തുൽ റ്റിബി സമ്മേളനത്തിന് നേതൃത്വം നൽകി.















