മറ്റപ്പള്ളി കുടുംബയോഗം നാളെ (ചൊവ്വാഴ്ച ) ചെമ്പിളാവ് :മറ്റപ്പള്ളിൽ കുടുംബയോഗം നാളെ ചൊവ്വാഴ്ച ചെമ്പിളാവ് ചെറുപുഷ്പംപള്ളിയിൽ നടക്കും. രാവിലെ 9 :30 ന് വിശുദ്ധ കുർബാനയ്ക്ക് രക്ഷാധികാരി ഫാ.റോബിൻസ് കുഴികോടിയിൽ മുഖ്യ കാർമികത്വം വഹിക്കും. തുടർന്ന് പാരിഷ് ഹാളിൽ നടക്കുന്ന
പാരിഷ് ഹാളിൽ നടക്കുന്ന വാർഷിക സമ്മേളനത്തിൽ പ്രസിഡണ്ട് മൈക്കിൾ സിറിയക് മറ്റപ്പള്ളിൽ അധ്യക്ഷത വഹിക്കും. സെക്രട്ടറി ബേബിച്ചൻ കുഴികോടിൽ വാർഷിക റിപ്പോർട്ടും ട്രഷറര്‍ ജയ്സൺ കുഴി കോടിയിൽ വരവുചെലവ് കണക്കും അവതരിപ്പിക്കും.വികാരി ഫാ. കുര്യൻ പോളക്കാട്ട്
കുടുംബയോഗം ഉദ്ഘാടനം ചെയ്യും.രക്ഷധികാരി ഫാ വിക്ടർ മറ്റപ്പള്ളിൽ അനുഗ്രഹ പ്രഭാഷണം നടത്തും.ACRCI അവാർഡ് ജേതാവ് സിസ്റ്റർ എലൈറ്റ് മറ്റപ്പള്ളിയെ ചടങ്ങിൽ ആദരിക്കുംബന്നി പെരുമ്പള്ളിൽ .ജോസ് മനക്കലയ്യാട്ട്, തങ്കച്ചൻ പെരുമ്പള്ളിൽ, എബ്രഹാം മനക്കലയ്യാട്ട്, ടോമി പെരുമ്പള്ളിൽ എന്നിവർ പ്രസംഗിക്കും















