സാൻഫ്രാൻസിസ്കോ: കുട്ടികളെ ലക്ഷ്യമിട്ടുള്ള ലൈംഗിക ചൂഷണവും മറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങളും തടയുന്നതിനായി ഓൺലൈൻ സുരക്ഷാ നടപടികൾ ശക്തമാക്കി മെറ്റ.
ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ പ്ലാറ്റ്ഫോമുകളിലെ ഇത്തരം കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നതിനും കുറ്റവാളികളുടെ തന്ത്രങ്ങൾ മുൻകൂട്ടി തിരിച്ചറിയുന്നതിനുമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ), ലാർജ് ലാംഗ്വേജ് മോഡലുകൾ (എൽ.എൽ.എം), എ.ഐ അധിഷ്ഠിത റെഡ്-ടീമിങ് സംവിധാനങ്ങൾ എന്നിവ പ്രയോജനപ്പെടുത്തുന്നതായി കമ്പനി അറിയിച്ചു. കുട്ടികൾക്ക് പൂർണ്ണമായും സുരക്ഷിതമായ ഡിജിറ്റൽ അന്തരീക്ഷം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി.















