ഇടവകയുടെ ഗോൾഡൻ ജൂബിലി വർഷത്തിൽ തിളക്കമാർന്ന നേട്ടം; മേഖല കലോത്സവത്തിൽ സ്വർണ്ണകിരീടം ചൂടി ഏന്തയാർ വേളാങ്കണ്ണി മാതാ സൺഡേസ്‌കൂൾ
കൂട്ടിക്കൽ: ഇടവക സ്ഥാപനത്തിന്റെ ഗോൾഡൻ ജൂബിലി ആഘോഷ നിറവിലിരിക്കുന്ന ഏന്തയാർ വേളാങ്കണ്ണി മാതാ സൺഡേസ്‌കൂളിന് മേഖലാ കലോത്സവത്തിൽ വൻ വിജയം. പാലാ രൂപതാ വിശ്വാസപ്രേഷിത കലോത്സവത്തിൽ കൂട്ടിക്കൽ ഫൊറോന തലത്തിൽ 712 പോയിന്റുകൾ നേടികൊണ്ടാണ് ഏന്തയാർ സൺഡേസ്‌കൂൾ പ്രൗഢഗംഭീരമായ വിജയം സ്വന്തമാക്കിയത്.
ദീർഘകാലത്തെ കാത്തിരിപ്പിനൊടുവിലാണ് മേഖലയിലെ ഒന്നാം സ്ഥാനവും സ്വർണ്ണകിരീടവും വേളാങ്കണ്ണി മാതാ സൺഡേസ്‌കൂളിലെ കൊച്ചുകലാകാരന്മാർ ഇടവകയിലേക്ക് എത്തിക്കുന്നത്. ഗോൾഡൻ ജൂബിലി ആഘോഷിക്കുന്ന വേളയിൽ ലഭിച്ച ഈ ചരിത്ര വിജയം ഇടവകാംഗങ്ങൾക്കും കുട്ടികൾക്കും ഇരട്ടി മധുരമായി മാറി.















