👉📰 ഒഴിവാക്കപ്പെട്ട അർഹരായ വോട്ടർമാരെ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനായി പ്രത്യേക പരിശോധനായജ്ഞം നടത്താൻ കമ്മിഷൻ നിർദേശം നൽകി. എസ്ഐആർ നടപടികൾ പൂർത്തിയായ കേരളമുൾപ്പടെയുള്ള 20 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് ഇലക്ടറൽ ഓഫീസർമാർക്കാണ് ഈ നിർദേശം ലഭിച്ചത്.
👉📰 ലക്ഷദ്വീപ് തീരത്തിനടുത്ത് അറബിക്കടലിൽ ഇറാൻ ബോട്ടിൽ കടത്തുകയായിരുന്ന ലഹരിമരുന്നുകൾ പിടികൂടിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ബോട്ട് തമിഴ്നാട്ടിലെത്തിച്ച് ലഹരി വസ്തുക്കൾ അവിടെ ഇറക്കി പഞ്ചാബിലെത്തിക്കുകയായിരുന്നു ലക്ഷ്യമെന്ന് റിപ്പോർട്ട്. 3,000 കോടിയിലധികം രൂപ മൂല്യമുള്ള 526 കിലോഗ്രാം മെത്താംഫെറ്റാമിനും ഹെറോയിനുമാണ് പിടിച്ചെടുത്തത്.
👉📰 വയനാട്ടില്‍ റവന്യു പട്ടയ ഭൂമികളില്‍ 2020-21ല്‍ നടന്ന അനധികൃത ഈട്ടിമുറിക്കു സഹായകമായത് അക്കാലത്തെ റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ജയതിലകിന്റെയും വയനാട് കളക്ടര്‍ ഡോ. അദീല അബ്ദുള്ളയുടെയും ആസൂത്രിത നിലപാട്.
👉📰 ആഗോളവിപണിയിലെ ഇന്ധനവില വർധന തടയുന്നതിനും ഊർജ പ്രതിസന്ധി പരിഹരിക്കുന്നതിനുമായി പത്തു കോടി ബാരൽ ക്രൂഡോയിലും ഡീസലും തന്ത്രപ്രധാന ശേഖരത്തിൽനിന്ന് പുറത്തുവിടാൻ ജി7 രാജ്യങ്ങൾ ധാരണയിലെത്തി.
👉📰 ലയണൽ മെസിയെയും അർജന്റീന ടീമിനെയും കേരളത്തിലെത്തിക്കാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയെന്ന കേസിൽ മുൻ കായിക മന്ത്രി വി.അബ്ദുറഹിമാനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. കായിക വകുപ്പിലെ ഉദ്യോഗസ്ഥരുടെ അറിവില്ലാതെ സ്വകാര്യ ചാനൽ കമ്പനിക്ക് വഴിവിട്ട സഹായം നൽകിയെന്ന ആരോപണത്തിലാണ് നടപടി.
👉📰 ഫ്ലൈ ദുബായ് വിമാനം തലനാരിഴയ്ക്കു രക്ഷപ്പെട്ട സംഭവം ഗൾഫ് മേഖലയിലെ വ്യോമയാന മേഖലയുടെ തിരിച്ചുവരവിന് വൻ തിരിച്ചടിയാകുന്നു. ഗൾഫ് മേഖലയിലേക്കുള്ള ആഗോള യാത്രക്കാരുടെ ഒഴുക്കിനെയും ആത്മവിശ്വാസത്തെയും അത് ഗുരുതരമായി ബാധിക്കും
👉📰 സീറോമലബാർ സഭയുടെ മാധ്യമവക്താക്കളുടെ പുതിയ പാനൽ രൂപീകരിച്ചു. ഡോ. ചാക്കോ കാളാംപറമ്പിൽ, രാജീവ് കൊച്ചുപറമ്പിൽ, ജോഷി വടക്കൻ, അഡ്വ. ജോജി ചിറയിൽ, അഡ്വ. ജസ്റ്റിൻ പള്ളിവാതുക്കൽ, ഡോ. ട്രീസ ലിസ് സെബാസ്റ്റ്യൻ, അഡ്വ. സിസ്റ്റർ ജോസിയ എസ്ഡി എന്നിവരാണ് പുതിയ വക്താക്കൾ
👉📰 പശ്ചിമേഷ്യയിലേക്കു മൂന്നാമതൊരു വിമാനവാഹിനിയെയും പതിനായിരത്തോളം സൈനികരെയും അമേരിക്ക അയയ്ക്കുന്നു. നവംബ ർ മൂന്നിലെ അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പു കഴിഞ്ഞാലുടൻ ഇറാനെതിരേ അതിശക്തമായ ആക്രമണം നടത്തുമെന്നു ട്രംപ് മുന്നറിയിപ്പു നല്കി
👉📰 രാജ്യത്തെ തെരഞ്ഞെടുപ്പ് ക്രമക്കേടുകളിൽ മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഗാന്ധിജയന്തി ദിനത്തിൽ ഡൽഹിയിൽ വിദ്യാർഥി-യുവജന സംഘടനകളുടെ വൻ പ്രതിഷേധം.
👉📰 ഫ്രാൻസിൽ വിദ്യാർഥിപ്രക്ഷോഭം ആളുന്നു. വിവിധ നഗരങ്ങളിൽ സ്കൂളുകൾക്കുമുന്നിൽ തീ വെപ്പ് നടത്തിയും റോഡുകളും പ്രവേശനകവാടങ്ങളും ഉപരോധിച്ചും വിദ്യാർഥികൾ പ്രതിഷേധിച്ചു. വ്യാഴാഴ്ച മാത്രം 1949 പേരെ അറസ്റ്റുചെയ്ത തായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു.















