ന്യൂഡൽഹി: പശ്ചിമബംഗാൾ മുൻമുഖ്യമന്ത്രി മമതാ ബാനർജിക്കും തൃണമൂൽ കോൺഗ്രസിനും (TMC) സുപ്രീം കോടതിയിൽ തിരിച്ചടി. തൃണമൂൽ കോൺഗ്രസിന്റെ മരവിപ്പിച്ച നാല് ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ ഇടപെടാൻ സുപ്രീം കോടതി വിസമ്മതിച്ചു.
മരവിപ്പിക്കപ്പെട്ട നാല് ബാങ്ക് അക്കൗണ്ടുകളിലായി ഏകദേശം 440 കോടിയോളം രൂപ നിക്ഷേപമുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം. അക്കൗണ്ടുകൾ മരവിപ്പിച്ച നടപടിക്കെതിരെ ടി.എം.സി നൽകിയ ഹർജി തള്ളിയതോടെ പാർട്ടിക്ക് സാമ്പത്തിക ഇടപാടുകൾ നടത്തുന്നതിൽ വലിയ പ്രതിസന്ധിയാണ് നേരിടേണ്ടി വരുന്നത്.
വിഷയത്തിൽ നിയമപരമായ മറ്റ് വഴിതേടാൻ ഹർജിക്കാർക്ക് അവസരമുണ്ടെന്നും നിലവിലെ ഘട്ടത്തിൽ ഇളവുകൾ നൽകാനാകില്ലെന്നും കോടതി വ്യക്തമാക്കി.















