ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രിയുടെ ജന്മവാർഷിക ദിനത്തിൽ അദ്ദേഹത്തിന് പ്രണാമാർപ്പണം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ലാൽ ബഹാദൂർ ശാസ്ത്രിയുടെളിമയാർന്ന വ്യക്തിത്വവും അചഞ്ചലമായ നിശ്ചയദാർഢ്യവും രാജ്യത്തോടുള്ള സ്വാർത്ഥരഹിതമായ സേവനവും എക്കാലവും ഓർമ്മിക്കപ്പെടുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയിലെ ഓരോ പൗരന്റെയും ഹൃദയത്തിൽ ശാസ്ത്രിജിക്ക് വലിയ സ്ഥാനമുണ്ടെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു. രാജ്യത്തിന് ആവേശം പകർന്ന “ജയ് ജവാൻ, ജയ് കിസാൻ” എന്ന മുദ്രാവാക്യം നൽകിയ ശാസ്ത്രിജിയുടെ ഓർമ്മകൾ ഇന്നും ഭാരതീയർക്ക് വലിയ പ്രചോദനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.















