കടനാട്: കുടക്കച്ചിറ സെൻറ് ജോസഫ് ഹൈസ്കൂളിൽ വച്ച് നടന്ന രാമപുരം ഉപജില്ലാ ശാസ്ത്രമേളയിൽ കടനാട് സെൻറ് മാത്യൂസ് എൽ പി സ്കൂൾ ഉജ്ജ്വല വിജയം കരസ്ഥമാക്കി. പ്രവർത്തിപരിചയമേളയിൽ ഓവറോൾ ഫസ്റ്റും ശാസ്ത്രോത്സവത്തിൽ ഓവറോൾ സെക്കൻഡ്, ഗണിതശാസ്ത്രമേള
സാമൂഹ്യശാസ്ത്രമേള എന്നിവയിൽ സബ്ജില്ലയിൽ നാലാം സ്ഥാനവും കരസ്ഥമാക്കിയാണ് എൽ പി വിഭാഗം ഗ്രാൻഡ് ഓവറോൾ സെക്കൻഡ് നേടിയെടുക്കുവാൻ സ്കൂളിന് കഴിഞ്ഞത്.















