spot_img

എഫ്.സി.ആർ.എ ഭേദഗതി ബില്ലിലെ വ്യവസ്ഥകൾ നിയമപരമായി നിലനിൽക്കുമോ?; സംശയം പ്രകടിപ്പിച്ച് അഡിഷണൽ സോളിസിറ്റർ ജനറൽ

spot_img

Date:

ന്യൂഡൽഹി: വിദേശ സംഭാവനാ നിയന്ത്രണ നിയമ (FCRA) ഭേദഗതി ബില്ലിലെ ഏറ്റവും വിവാദപരമായ രണ്ട് പ്രധാന വ്യവസ്ഥകൾ കോടതിയിൽ നിയമപരമായി നിലനിൽക്കുമോയെന്ന ആശങ്കയും സംശയവും ഉന്നയിച്ച് അഡിഷണൽ സോളിസിറ്റർ ജനറൽ ചേതൻ ശർമ. ബില്ലിലെ കടുത്ത നിയന്ത്രണങ്ങൾ നിയമപോരാട്ടത്തിൽ പരാജയപ്പെട്ടേക്കാമെന്ന സംശയം കേന്ദ്രസർക്കാരിന്റെ സ്വന്തം അഡിഷണൽ സോളിസിറ്റർ ജനറലിൽ നിന്നുതന്നെ ഉയർന്നത് സർക്കാരിന് തിരിച്ചടിയായിട്ടുണ്ട്.

എഫ്.സി.ആർ.എ നിയമത്തിലെ ചില വകുപ്പുകൾ പുനഃപരിശോധിക്കുന്നതിനായി രൂപീകരിച്ച പാർലമെന്ററി സമിതിയുടെ (JPC) യോഗത്തിലാണ് ചേതൻ ശർമ ഈ നിയമപരമായ തടസ്സങ്ങൾ ചൂണ്ടിക്കാണിച്ചത്. സന്നദ്ധ സംഘടനകളുടെയും (NGO) സ്ഥാപനങ്ങളുടെയും വിദേശ സാമ്പത്തിക സഹായങ്ങൾ തടയുന്നതിനും രജിസ്ട്രേഷൻ റദ്ദാക്കുന്നതിനും ബില്ലിൽ വ്യവസ്ഥ ചെയ്യുന്ന ചില നിർദ്ദേശങ്ങൾ ഭരണഘടനാപരമായ അവകാശങ്ങളെ ലംഘിച്ചേക്കാം എന്ന നിയമോപദേശത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നീക്കം.

ഭേദഗതി ബില്ലിലെ വകുപ്പുകൾ കോടതി ചോദ്യം ചെയ്താൽ സർക്കാരിന് തിരിച്ചടിയാകാൻ സാധ്യതയുണ്ടെന്ന എ.എസ്.ജിയുടെ പരാമർശം പ്രതിപക്ഷ പാർട്ടികളും നിയമവിദഗ്ദ്ധരും ആയുധമാക്കിയിട്ടുണ്ട്. പാർലമെന്റിന്റെ വരാനിരിക്കുന്ന സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കുന്നതിന് മുൻപ് സർക്കാരിന് നിയമപരമായ വശങ്ങൾ വീണ്ടും വിശദമായി പരിശോധിക്കേണ്ടിവരും.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related