👉📰 മന്ത്രി കെ.എം. ഷാജിക്കെതിരേ യുവമോർച്ചയുടെ പ്രതിഷേധം. വാഹനം തഞ്ഞതിനെത്തുടർന്ന് മന്ത്രി ഓട്ടോ റിക്ഷയിൽ കയറി യാത്രതുടരാനുള്ള ശ്രമം നടത്തി. എന്നാൽ, ഓട്ടോയും തടഞ്ഞതോടെ മന്ത്രി കാൽനടയായി യാത്രചെയ്യുകയായിരുന്നു.
👉📰 റേഷന്‍കാര്‍ഡ് അടിസ്ഥാന രേഖയാണെന്നും ആര്‍ക്കും നിഷേധിക്കാനാവില്ലെന്നും മന്ത്രി അനൂപ് ജേക്കബ്. റേഷന്‍ കാര്‍ഡുകള്‍ സംരക്ഷിച്ചു നിര്‍ത്താന്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
👉📰 വഖഫ് ആക്ടിലെ വകുപ്പ് 14(6) പ്രകാരം ബോര്‍ഡ് പുനഃസംഘടിപ്പിക്കാന്‍ നടപടി തുടങ്ങിയതായി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് റവന്യു അഡീ. ചീഫ് സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് നല്കിയ സത്യവാങ്മൂലവും കോടതി പരിഗണിച്ചു
👉📰 ഡൊണാൾഡ് ട്രംപ് ഭരണകൂടത്തിന് സുപ്രീംകോടതിയിൽനിന്ന് താത്കാലിക ആശ്വാസം. കുടിയേറ്റക്കാരെ അവരുടെ മാതൃരാജ്യത്തേക്കല്ലാതെ, മറ്റൊരു രാജ്യത്തേക്ക് നാടുകടത്താനുള്ള നടപടി തൽക്കാലത്തേക്ക് പുനരാരംഭിക്കാൻ കോടതി അനുമതി നൽകി.
👉📰 തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് രൂപീകരിച്ച തമിഴക വെട്രി കഴകം (ടിവികെ) എന്ന പാർട്ടിക്ക് പശ്ചിമ ബംഗാളിൽ നിലവിൽ ഔദ്യോഗിക ശാഖകളോ പാർട്ടി ഓഫീസുകളോ ഇല്ലെന്ന് പാർട്ടി നേതൃത്വം വ്യക്തമാക്കി.
👉📰 കോൺഗ്രസ് പ്രവർത്തകസമിതിയിൽ പാർട്ടി മുൻ അധ്യക്ഷ സോണിയാഗാന്ധിയും മുതിർന്ന നേതാവ് ദിഗ്‌വിജയ് സിങ്ങും തമ്മിൽ വാക്കുതർക്കമുണ്ടായെന്ന് റിപ്പോർട്ട്. 2024-ൽ ജെഡിയു നേതാവ് നിതീഷ് കുമാർ ഇന്ത്യാസഖ്യംവിട്ടതിനെച്ചൊല്ലിയായിരുന്നു ഇത്.
👉📰 വിദേശ സംഭാവനാ നിയന്ത്രണ നിയമ(എഫ്.സി.ആർ.എ)ഭേദഗതി ബില്ലിലെ രണ്ട് വിവാദവ്യവസ്ഥകൾ കോടതിയിൽ നിലനിൽക്കുമോയെന്ന സംശയമുയർത്തി അഡിഷണൽ സോളിസിറ്റർ ജനറൽ ചേതൻ ശർമ. ബില്ലിലെ ഏറ്റവും വിവാദമുയർത്തുന്ന രണ്ട് വ്യവസ്ഥകൾ നിലനിൽക്കുമോയെന്ന സംശയം കേന്ദ്രസർക്കാരിന്റെ അഡിഷണൽ സോളിസിറ്റർ ജനറലിൽ നിന്നുതന്നെയുണ്ടായിയെന്നതാണ് ശ്രദ്ധേയം
👉📰 ആഫ്രിക്കന്‍രാജ്യമായ മൊറോക്കയില്‍ ആദ്യമായി വനിതാ പ്രധാനമന്ത്രി. ഫാത്തിമ എസാറ എല്‍ മന്‍സൂരിയെയാണ് പ്രധാനമന്ത്രിയായി മുഹമ്മദ് ആറാമന്‍ രാജാവ് നിയമിച്ചത്.
അമ്പതുകാരിയായ ഫാത്തിമ അറബ് ലോകത്തെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയാണ്.
👉📰 സീറോമലബാർ സഭയിൽ ഈ വർഷം മുതൽ ഒക്ടോബർ മിഷൻ മാസമായി ആചരിക്കും. മിഷൻ മാസാചരണത്തിന്റെ ഉദ്ഘാടനം മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ നിർവഹിച്ചു.മൗണ്ട് സെന്റ് തോമസിൽ നടന്ന ചടങ്ങിൽ തിരി തെളിച്ചാണ് മേജർ ആർച്ച്ബിഷപ് മിഷൻ മാസാചരണം ഉദ്ഘാടനം ചെയ്തത്.
👉📰 ദുബായിൽനിന്ന് ഇസ്രയേലിലെ ടെൽ അവീവിലേക്ക് 180 യാത്രക്കാരുമായി പറന്ന ഫ്‌ളൈ ദുബായ് ബോയിംഗ് 737 മാക്‌സ് വിമാനം അടിയന്തര ‘സാഹചര്യത്തെ’ തുടർന്ന് സൗദിയിലിറക്കി. വിമാനം അപകട സൂചന നൽകിയതിന്‌റെ പിന്നാലെ സൗദിയിലെ തബൂക്ക് വിമാനത്താവളത്തിന് സമീപം ഫ്‌ളൈറ്റ് ട്രാക്കിങ് സൈറ്റുകളിൽനിന്ന് വിമാനം അപ്രത്യക്ഷമാവുകയും ചെയ്തിരുന്നു















