spot_img

സംഘർഷത്തിന് പിന്നാലെ ലൗലി സർവകലാശാലയുടെ നിയന്ത്രണം പോലീസ് ഏറ്റെടുത്തു; ക്യാമ്പസ് 10 ദിവസത്തേക്ക് അടച്ചു

spot_img

Date:

വ്യാജ പീഡന ശബ്ദസന്ദേശത്തെത്തുടർന്ന് കടുത്ത സംഘർഷമുണ്ടായ പഞ്ചാബിലെ ലൗലി പ്രൊഫഷണൽ സർവകലാശാലയുടെ (LPU) നിയന്ത്രണം പോലീസ് ഏറ്റെടുത്തു. 2000-ത്തിലധികം പോലീസുകാരെയാണ് ക്യാമ്പസിൽ സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്. പോലീസ് ക്യാമ്പസിനുള്ളിൽ ഫ്ലാഗ് മാർച്ച് നടത്തി. തുടർന്ന് സർവകലാശാല 10 ദിവസത്തേക്ക് അടച്ചിടാൻ ഉത്തരവിട്ടു. വിദ്യാർത്ഥികൾ ഹോസ്റ്റലുകളിൽ സുരക്ഷിതരായി തുടരണമെന്നും പുറത്തിറങ്ങരുതെന്നും പോലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്.

ഹോസ്റ്റലിൽ വെച്ച് വിദ്യാർത്ഥിനിയെ ഇലക്ട്രീഷ്യൻ പീഡിപ്പിച്ചെന്നും സംഭവം മറച്ചുവെക്കാൻ പെൺകുട്ടിയെ വീട്ടിലേക്ക് നിർബന്ധിച്ച് അയച്ചുവെന്നുമുള്ള വ്യാജ ശബ്ദസന്ദേശം പ്രചരിച്ചതാണ് സംഘർഷത്തിന് കാരണമായത്. വ്യാജ വാർത്ത പരന്നതോടെ പ്രതിഷേധിച്ച വിദ്യാർത്ഥികൾ കെട്ടിടങ്ങളുടെ ചില്ലുകൾ അടിച്ച് തകർക്കുകയും പോലീസുമായി ഏറ്റുമുട്ടുകയും ചെയ്തു. സംഘർഷത്തിൽ നിരവധി പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും പോലീസ് വാഹനങ്ങൾ തകരുകയും ചെയ്തിട്ടുണ്ട്. തുടർന്ന് നിരവധിയാളുകളെ കസ്റ്റഡിയിലെടുത്തു.

എന്നാൽ പ്രചരിക്കുന്ന സന്ദേശങ്ങൾ പൂർണ്ണമായും വ്യാജമാണെന്നും ക്യാമ്പസിൽ അത്തരം സംഭവങ്ങൾ നടന്നിട്ടില്ലെന്നും സർവകലാശാല മാനേജ്‌മെന്റ് പ്രസ്താവനയിലൂടെ വ്യക്തമാക്കി. സംഘർഷത്തെ തുടർന്ന് അടച്ച ദേശീയപാത 44 ഉടൻ തുറക്കുമെന്ന് ജലന്ധർ ഡി.ഐ.ജി നവീൻ സിങ്കള അറിയിച്ചു. വ്യാജ ശബ്ദസന്ദേശത്തിന്റെ ഉറവിടത്തെക്കുറിച്ചും അക്രമസംഭവങ്ങൾക്ക് പിന്നിലെ ഗൂഢാലോചനയെക്കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related