spot_img

മുഖ്യമന്ത്രിയുടെ വിവാദ വിമാനയാത്ര: ദുരൂഹത നീങ്ങുന്നില്ല; ഉത്തരം കിട്ടാൻ ബുധനാഴ്ച വരെ കാത്തിരിക്കണം

spot_img

Date:

 മുഖ്യമന്ത്രിയുടെ വിവാദ വിമാനയാത്രയിൽ ദുരൂഹത നീങ്ങുന്നില്ല. യാത്രാ ചെലവ് വഹിച്ചത് ആരെന്നതിൽ അവ്യക്ത തുടരുന്നു. ഇനി ബുധനാഴ്ചയേ ഇതേക്കുറിച്ച് വിശദീകരണമുള്ളൂവെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ നിലപാട്. മുതലാളിമാരെ ഉപയോഗിച്ച് കേരളം ഭരിക്കുമെന്ന് ധാര്‍ഷ്ട്യമാണ് മുഖ്യമന്ത്രിക്കെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി ആരോപിക്കുമ്പോള്‍ കെപിസിസി പ്രസി‍ഡന്‍റ് കൃത്യമായ മറുപടി പറയാതെ ഒഴിഞ്ഞു മാറി.

ആകാശ യാത്രയിൽ വിവാദം ഉയരെ നിൽക്കുന്നുവെങ്കിലും സ്പോണ്‍സറുടെ പേര് മുഖ്യമന്ത്രി പറയില്ല. സര്‍ക്കാരുമായി ഹെലികോപ്ടര്‍ കരാര്‍ പുതുക്കാൻ അപേക്ഷിച്ച് കാത്തു നിൽക്കുന്ന ചിപ്സണ്‍ ഏവിയേഷനോടാണ് ഉടമ യാത്രാക്കൂലി ചോദിച്ചത്. കര്‍ണാടകയിലെ കോണ്‍ഗ്രസ് മന്ത്രി കെ.ജെ ജോര്‍ജ്ജിന്‍റെ കുടുംബത്തിന്‍റെ കമ്പനിയായ കേളചന്ദ്രയാണ് ഉടമ. കമ്പനി ചിപ്സണ്‍ ഏവിയേഷനോട് ജിഎസ്ടി ഉള്‍പ്പടെ ചോദിച്ചത് 19.88 ലക്ഷം രൂപയായിരുന്നു. തുക ചിപ്സണ്‍ കൊടുത്തോ, കൊടുക്കുമോ എന്നതിൽ വ്യക്തതയില്ല. അതോ ചിപ്സണ് വേറെ ആരെങ്കിലും പണം കൊടുക്കുമോയെന്നതും കേള ചന്ദ്ര വെറും ഇന്‍വോയിസിൽ ഒതുക്കുമോ എന്നതിലും വ്യക്തതയില്ല. ഇതുവരെ കേളചന്ദ്രയും പ്രതികരിച്ചിട്ടില്ല. പണമിടാപാടിനെക്കുറിച്ച് ചിപ്സണും ഒന്നും പറഞ്ഞിട്ടില്ല.

പതിവു പോലെ മന്ത്രിസഭാ യോഗത്തിന് ശേഷമേ മുഖ്യമന്ത്രി മാധ്യമങ്ങളെ ഈ വിഷയത്തിൽ കാണൂവെന്ന് അദ്ദേഹത്തിന്‍റെ ഓഫീസും പറയുന്നു. എന്നാൽ വിഷയം സജീവമാക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. സുതാര്യത വേണമെന്ന അഭിപ്രായം കോണ്‍ഗ്രസിൽ ഒരു വിഭാഗത്തിനുണ്ട്. മുഖ്യമന്ത്രി തുറന്നു പറയാത്തതിൽ അതൃപ്തിയും കോൺ​ഗ്രസിലെ ഒരു വിഭാ​ഗം നേതാക്കൾക്കുണ്ട്. വിമാന, വിദേശ, കാര്‍ യാത്രകള്‍ പ്രതിരോധത്തിലാക്കിയെന്ന അഭിപ്രായമുള്ളവര്‍ മന്ത്രിമാര്‍ക്ക് പെരുമാറ്റച്ചട്ടം വേണം എന്നാവശ്യപ്പെടുന്നുണ്ട്. എന്നാൽ പരസ്യമായി ഒന്നും പറയാനില്ലെന്നാണ് വിമര്‍ശകരുടെ നിലപാട്. കെപിസിസി പ്രസിഡന്‍റ് വിമാനയാത്രയെക്കുറിച്ചുള്ള ചോദ്യത്തിൽ നിന്ന് ഒഴി‍ഞ്ഞു മാറുകയും ചെയ്തു.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related