പാലാ: സെന്റ് ജോസഫ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജിയിൽ (SJIHMCT) സംഘടിപ്പിച്ച ദ്വിദിന അന്താരാഷ്ട്ര സമ്മേളനം വിജയകരമായി സമാപിച്ചു. “Entrepreneurship thinking as a culture, in Hospitality and Tourism” എന്ന വിഷയത്തിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ധരും ഗവേഷകരും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അധ്യാപകരും വിദ്യാർഥികളും പങ്കെടുത്തു.
ഹോസ്പിറ്റാലിറ്റി, ടൂറിസം മേഖലകളിലെ സംരംഭകത്വം, നൂതനാശയങ്ങൾ, സുസ്ഥിര വികസനം, സാങ്കേതികവിദ്യ തുടങ്ങിയ വിഷയങ്ങളിൽ വിവിധ ഘട്ടങ്ങളിലായി പ്രബന്ധാവതരണങ്ങളും വിദഗ്ധ ചർച്ചകളും നടന്നു. സമാപനച്ചടങ്ങിൽ പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു.
രാജ്യാന്തര പ്രതിനിധികളുടെ സജീവ പങ്കാളിത്തം എസ്ജെഐഎച്ച്എംസിടിയുടെ അക്കാദമികവും അന്താരാഷ്ട്രവുമായ സഹകരണങ്ങൾക്ക് പുതിയ സാധ്യതകൾ തുറക്കുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി.















