പാലാ: സെന്റ് ജോസഫ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി (SJIHMCT), പാലായിൽ സംഘടിപ്പിക്കുന്ന ദ്വിദിന അന്താരാഷ്ട്ര സമ്മേളനത്തിന് തുടക്കമായി. “Entrepreneurship thinking as a culture, in Hospitality and Tourism” എന്ന വിഷയത്തെ ആസ്പദമാക്കിയാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.
ചാണ്ടി ഉമ്മൻ എം.എൽ.എ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഫാ. ഡോ. ജോസഫ് തടത്തിൽ അധ്യക്ഷത വഹിച്ചു. പ്രൊഫ. ദിമിത്രിയോസ് ബുഹാലിസ് മുഖ്യപ്രഭാഷണം നടത്തി. വിനീത് വർമ്മ വിശിഷ്ടാതിഥിയായി പങ്കെടുത്തു.
എസ്ജെഐഎച്ച്എംസിടി ഡയറക്ടർ റവ. ഡോ. സെബിൻ പേഴത്തുങ്കൽ സ്വാഗതം ആശംസിച്ചു. പ്രിൻസിപ്പൽ ഡോ. ഷെറി കുര്യൻ സമ്മേളനത്തിന്റെ ലക്ഷ്യങ്ങളും പ്രാധാന്യവും വിശദീകരിച്ചു.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ധരും ഗവേഷകരും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അധ്യാപകരും വിദ്യാർഥികളും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. ഹോസ്പിറ്റാലിറ്റി, ടൂറിസം മേഖലകളിലെ സംരംഭകത്വം, നൂതനാശയങ്ങൾ, സുസ്ഥിര വികസനം, സാങ്കേതികവിദ്യ തുടങ്ങിയ വിഷയങ്ങളിൽ പ്രബന്ധാവതരണങ്ങളും വിദഗ്ധ ചർച്ചകളും നടക്കും.
സമാപനച്ചടങ്ങിൽ പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിക്കും. രാജ്യാന്തര പ്രതിനിധികളുടെ പങ്കാളിത്തം എസ്ജെഐഎച്ച്എംസിടിയുടെ അക്കാദമികവും അന്താരാഷ്ട്രവുമായ സഹകരണങ്ങൾക്ക് പുതിയ സാധ്യതകൾ തുറക്കുമെന്ന് സംഘാടകർ അറിയിച്ചു.















