പാലാ: അന്ത്യാളം സെന്റ് മാത്യൂസ് പള്ളിയിൽ വിശുദ്ധ മത്തായി ശ്ലീഹായുടെ തിരുനാൾ ആഘോഷങ്ങളുടെ ഭാഗമായി നടക്കാറുള്ള പ്രസിദ്ധമായ ‘മത്തായി സംഗമം’ നാളെ ( 9 20-09-2026, 3:30PM) നടക്കും. പാലാ രൂപതയിലെ രാമപുരം ഫൊറോനയ്ക്ക് കീഴിലുള്ള ഈ പുരാതന ദൈവാലയത്തിൽ തിരുനാളിനോടനുബന്ധിച്ച് വിവിധ ആത്മീയ ചടങ്ങുകളാണ് ക്രമീകരിച്ചിരിക്കുന്നത്.
വിശുദ്ധ മത്തായി ശ്ലീഹായുടെ നാമധാരികളായ നൂറുകണക്കിന് ആളുകളാണ് നാളെ നടക്കുന്ന മത്തായി സംഗമത്തിൽ പങ്കെടുക്കാൻ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി എത്തുത്തുന്നത്. തിരുനാളിനോടനുബന്ധിച്ച് പരമ്പരാഗത രീതിയിലുള്ള തൂലിക എഴുന്നള്ളത്ത്, കുട്ടികളുടെ ആദ്യാക്ഷരം കുറിക്കൽ എന്നിവയും നടക്കും. തിരുനാൾ തിരുകർമ്മങ്ങൾക്ക് ഇടവക വികാരി ഫാ. ജോസഫ് ചെറുകരക്കുന്നേൽ നേതൃത്വം നൽകും.















