തിരുവനന്തപുരം: മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്ത കെ സ്വിഫ്റ്റ് ബസ് ആദ്യ യാത്രയിൽ അപകടത്തിൽപെട്ടു. തിങ്കളാഴ്ച തിരുവനന്തപുരത്തു നിന്നും കോഴിക്കോട്ടേക്ക് പുറപ്പെട്ട ബസാണ് അപകടത്തിൽപ്പെട്ടത്. കല്ലമ്പലത്തിന് സമീപത്തു വച്ച് എതിർദിശയിൽനിന്നു വന്ന ലോറിയിൽ തട്ടി ബസിന്റെ സൈഡ് മിറർ തകർന്നു. ബസ് ജീവനക്കാർക്കും യാത്രക്കാർക്കും പരുക്കില്ല.
കെ സ്വിഫ്റ്റ് ബസ് അപകടത്തിൽ ദുരൂഹതയുണ്ടെന്ന് കെഎസ്ആർടിസി എംഡി ബിജു പ്രഭാകർ ആരോപിച്ചു.