spot_img

ഭക്ഷണം വിഴുങ്ങാൻ ബുദ്ധിമുട്ടു നേരിടുന്നുണ്ടോ ? പരിഹാരമായി നൂതന എൻഡോസ്കോപിക് ചികിത്സ പോയം (POEM)

spot_img

Date:

( ഡോ.റിജോ സാബു, ​മെഡിക്കൽ ​ഗ്യാസ്ട്രോഎൻട്രോളജി വിഭാ​ഗം, മാർ സ്ലീവാ മെഡിസിറ്റി, പാലാ )

ഭക്ഷണം കഴിക്കുമ്പോൾ നെഞ്ചിൽ കുടുങ്ങുന്നതുപോലെ തോന്നുക, വെള്ളം കുടിക്കുമ്പോൾ‌ ഇറങ്ങാൻ ബുദ്ധിമുട്ടുക, കഴിക്കുന്ന ഭക്ഷണം തിരിച്ചുവരിക, നെഞ്ചിൽ വേദനയോ അസ്വസ്ഥതയോ അനുഭവപ്പെടുക, ശരീരഭാരം കുറയുക തുടങ്ങിയ ലക്ഷണങ്ങൾ പലരെയും അലട്ടാറുണ്ട്. ഇത് ​​ഗ്യാസ്ട്രിക് പ്രശ്നമോ അസിഡിറ്റിയോ ആകുമെന്നാണ് പലരും കരുതുക. എന്നാൽ ചിലരിൽ ഈ ലക്ഷണങ്ങൾ അകലെഷ്യ കാർഡിയ എന്ന അന്നനാള രോഗത്തിന്റെ തുടക്കമായിരിക്കാം. ഭക്ഷണം വിഴുങ്ങാൻ ഇത്തരത്തിൽ ബുദ്ധിമുട്ടുന്ന രോഗികൾക്ക് മുറിവില്ലാത്ത നൂതന എൻഡോസ്കോപിക് ചികിത്സയായ പെർ ഓറൽ എൻഡോസ്കോപിക് മയോട്ടമി അഥവാ പോയം (POEM) പുതിയ പ്രതീക്ഷ നൽകുകയാണ്.

അകലെഷ്യേ കാർഡിയ എന്താണ് ?

അന്നനാളത്തിന്റെ ചലനത്തെയും അതിന്റെ താഴത്തെ പേശിവളയത്തിന്റെ പ്രവർത്തനത്തെയും ബാധിക്കുന്ന അപൂർവ രോഗമാണ് അകലെഷ്യ കാർഡിയ. സാധാരണയായി ഭക്ഷണം വിഴുങ്ങുമ്പോൾ അന്നനാളത്തിലെ പേശികൾ ഏകോപിതമായി ചുരുങ്ങി ഭക്ഷണത്തെ വയറ്റിലേക്ക് എത്തിക്കുന്നു. അതോടൊപ്പം താഴത്തെ പേശിവളയം അയയുകയും ഭക്ഷണം വയറ്റിലേക്ക് കടക്കുകയും ചെയ്യുന്നു. അകലെഷ്യ കാർഡിയയിൽ ഈ സംവിധാനം തകരാറിലാകുന്നു. അതിനാൽ ഭക്ഷണം അന്നനാളത്തിൽ കെട്ടിക്കിടക്കുകയും കാലക്രമേണ അന്നനാളം വികസിക്കുകയും ചെയ്യാം. ഭക്ഷണം വിഴുങ്ങാൻ ബുദ്ധിമുട്ട്, വെള്ളവും മറ്റ് ദ്രാവകങ്ങളും വിഴുങ്ങാൻ ബുദ്ധിമുട്ട്, ഭക്ഷണം കഴിച്ചതിനുശേഷം ഭക്ഷണമോ ദ്രാവകമോ തിരിച്ചുവരിക, നെഞ്ചിൽ വേദനയോ അസ്വസ്ഥതയോ അനുഭവപ്പെടുക, രാത്രിയിൽ ഭക്ഷണം തിരിച്ചുവന്ന് ബുദ്ധിമുട്ടുണ്ടാകുക, ശരീരഭാരം കുറയുക ഭക്ഷണം കഴിക്കാൻ കൂടുതൽ സമയം ആവശ്യമായി വരിക എന്നിവ രോ​ഗത്തിന്റെ ലക്ഷണമാകാം. വിഴുങ്ങാനുള്ള ബുദ്ധിമുട്ട് തുടർച്ചയായി ഉണ്ടെങ്കിൽ അത് അവഗണിക്കാതെ വിദഗ്ധ പരിശോധന നടത്തേണ്ടതാണ്.

അകലെഷ്യ കാർഡിയ കണ്ടെത്തുന്നത്?

എൻഡോസ്കോപ്പി, ബേരിയം സ്വാലോ തുടങ്ങിയ പരിശോധനകളാണ് സാധാരണ ചെയ്യാറുള്ളത്. ഇതോടൊപ്പം ഹൈ റസല്യൂഷൻ റിസൊല്യൂഷൻ ഈസോഫാജിയൽ മാനോമെട്രിയും വളരെ പ്രധാനപ്പെട്ട പരിശോധനയാണ്. അന്നനാളത്തിലെ പേശികളുടെ ചലനവും താഴത്തെ പേശിവളയത്തിന്റെ പ്രവർത്തനവും കൃത്യമായി വിലയിരുത്താൻ ഈ പരിശോധന സഹായിക്കുന്നു. അകലെഷ്യ കാർഡിയ ഏതു തരത്തിലുള്ളതാണെന്നു തിരിച്ചറിയാനും ഇത് പ്രധാനമാണ്.

എന്താണ് പെർ ഓറൽ എൻഡോസ്കോപിക് മയോട്ടമി അഥവാ പോയം ?

അകലെഷ്യ കാർഡിയയുടെ ചികിത്സയിൽ വലിയ മുന്നേറ്റം സൃഷ്ടിച്ച ആധുനിക എൻഡോസ്കോപിക് ചികിത്സാരീതിയാണ്. പേരുപോലെ തന്നെ വായിലൂടെ (Per Oral) എൻഡോസ്കോപ്പ് കടത്തിയാണ് ഈ ചികിത്സ നടത്തുന്നത്. നെഞ്ചിലോ വയറിലോ പുറത്തുനിന്ന് വലിയ ശസ്ത്രക്രിയാ മുറിവ് ഉണ്ടാക്കേണ്ടതില്ല. എൻഡോസ്കോപ്പിലൂടെ അന്നനാളത്തിന്റെ ആന്തരിക പാളിയിൽ ചെറിയൊരു പ്രവേശനമുണ്ടാക്കി, അന്നനാളത്തിന്റെ ഭിത്തിക്കുള്ളിൽ ഒരു ചെറിയ ടണൽ നിർമ്മിക്കുന്നു. തുടർന്ന് ഭക്ഷണം വയറ്റിലേക്ക് കടക്കുന്നതിന് തടസ്സമാകുന്ന മുറുകിയ പേശികളെ കൃത്യമായി മുറിച്ചുമാറ്റുന്നു. ചികിത്സ പൂർത്തിയാക്കിയ ശേഷം എൻഡോസ്കോപ്പ് പ്രവേശിപ്പിച്ച ഭാഗം പ്രത്യേക ക്ലിപ്പുകൾ ഉപയോഗിച്ച് അടയ്ക്കുന്നു. അങ്ങനെ, പുറത്തുനിന്ന് വലിയ മുറിവുണ്ടാക്കാതെ അന്നനാളത്തിനുള്ളിലൂടെ തന്നെ രോഗത്തിന് കാരണമാകുന്ന മുറുകിയ പേശികളെ ചികിത്സിക്കുകയാണ് POEM-ൽ ചെയ്യുന്നത്.

POEM-ന്റെ പ്രധാന ഗുണങ്ങൾ

നെഞ്ചിലോ വയറിലോ വലിയ മുറിവ് ആവശ്യമില്ല എന്നതാണ് പ്രധാന നേട്ടം. ശസ്ത്രക്രിയാ മുറിവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾ കുറവ്, ആശുപത്രിവാസം കുറവ്, വിഴുങ്ങാനുള്ള ബുദ്ധിമുട്ടിൽ ആശ്വാസം ലഭിക്കും താരതമ്യേന വേഗത്തിൽ സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ കഴിയും എന്നതും ​ഗുണങ്ങളാണ്. ചികിത്സയ്ക്കു ശേഷം അന്നനാളത്തിൽ ചോർച്ചയോ മറ്റ് സങ്കീർണതകളോ ഇല്ലെന്ന് ഉറപ്പാക്കിയ ശേഷം സാധാരണയായി ദ്രാവക ഭക്ഷണം ആരംഭിക്കുകയും തുടർന്ന് ക്രമേണ മൃദുവായ ഭക്ഷണത്തിലേക്ക് മാറുകയും ചെയ്യും. വർഷങ്ങളായി ഭക്ഷണം കഴിക്കുമ്പോൾ ബുദ്ധിമുട്ട് അനുഭവിക്കുകയും ഭക്ഷണം തിരിച്ചുവരികയും ശരീരഭാരം കുറയുകയും ചെയ്തിരുന്ന അകലെഷ്യ കാർഡിയ രോഗികൾക്ക് പെർ ഓറൽ എൻഡോസ്കോപിക് മയോട്ടമി (POEM) ചികിത്സ ഏറെ ​ഗുണകരമായി മാറുകയാണ്.
ഭക്ഷണം വിഴുങ്ങാനുള്ള ബുദ്ധിമുട്ട് സ്ഥിരമായി അനുഭവപ്പെടുന്നവർ അത് വെറും ഗ്യാസ്ട്രിക് പ്രശ്നമായി അവഗണിക്കാതെ വിദഗ്ധ പരിശോധനയ്ക്ക് വിധേയരാകണം. ശരിയായ രോഗനിർണയവും അനുയോജ്യമായ ചികിത്സയും വഴി അകലെഷ്യ കാർഡിയ രോഗികൾക്ക് ഭക്ഷണം കഴിക്കുന്നതിലെ ബുദ്ധിമുട്ട് കുറയ്ക്കാനും ജീവിതനിലവാരം മെച്ചപ്പെടുത്താനും സാധിക്കും.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related