spot_img

ഗ്രാമീണ മേഖലയിൽ ഡിജിറ്റൽ മുന്നേറ്റവുമായി മാർ ആഗസ്തിനോസ് കോളേജ്; തൊഴിലുറപ്പ് പ്രവർത്തകർക്ക് എൻ.എം.എം.എസ്. പരിശീലനം നൽകി

spot_img

Date:

രാമപുരം: ദേശീയ മൊബൈൽ മോണിറ്ററിംഗ് സിസ്റ്റം (എൻ.എം.എം.എസ്.) കാര്യക്ഷമമായി ഉപയോഗിക്കാൻ തൊഴിലുറപ്പ് പ്രവർത്തകർക്ക് കൈത്താങ്ങായി കോളേജ് വിദ്യാർഥികൾ. രാമപുരം മാർ ആഗസ്തിനോസ് കോളേജ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് വിഭാഗവും രാമപുരം ഗ്രാമപഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച പ്രത്യേക പരിശീലന പരിപാടി ശ്രദ്ധേയമായി. ഗ്രാമീണ വികസന മന്ത്രാലയത്തിന്റെ എൻ.എം.എം.എസ്. ആപ്പ് വഴി ഹാജർ രേഖപ്പെടുത്തുന്നതിലും ഡിജിറ്റൽ സാക്ഷരത ഉറപ്പുവരുത്തുന്നതിലുമാണ് വി.ബി.–ജി. റാം. ജി. അംഗങ്ങൾക്ക് പരിശീലനം നൽകിയത്

രാമപുരം ബസാർ വാർഡിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. കെ. ശാന്താറാം പദ്ധതി ഉദ്ഘാടനം ചെയ്തു. നവസാങ്കേതികവിദ്യയുടെ നേട്ടങ്ങൾ സാധാരണക്കാരിലേക്കും മുതിർന്ന തലമുറയിലേക്കും എത്തിക്കാൻ പുതുതലമുറ മുന്നോട്ടുവരുന്നത് ശ്ലാഘനീയമാണെന്ന് അദ്ദേഹം പറഞ്ഞു. സാമൂഹിക പ്രതിബദ്ധത മുൻനിർത്തി പഞ്ചായത്തുമായി സഹകരിച്ച വിദ്യാർഥികളെയും കോളേജ് അധികൃതരെയും അദ്ദേഹം അഭിനന്ദിച്ചു.

കോളേജിന്റെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായിട്ടാണ് പ്രാദേശിക സമൂഹത്തിന് പ്രയോജനപ്പെടുന്ന ഇത്തരത്തിലുള്ള വികസന-വിജ്ഞാന പരിപാടികൾ ആസൂത്രണം ചെയ്യുന്നതെന്ന് കോളേജ് മാനേജർ റവ. ഫാ. ബെർക്ക്മാൻസ് കുന്നുംപുറം അറിയിച്ചു.

ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ, കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് വിഭാഗം മേധാവി സുനിൽ കെ. ജോസഫ്, അധ്യാപകരായ മീനു എലിസബത്ത് സെബാസ്റ്റ്യൻ, മരിയ ജേക്കബ് എന്നിവർ പ്രസംഗിച്ചു. പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ (എ.ഇ.) ദീപ്തി ദാസ്, ഓവർസിയർ അമൽ പി. ആർ. എന്നിവർ സന്നിഹിതരായിരുന്നു.

ഉദ്ഘാടന സമ്മേളനത്തിനു ശേഷം കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് മൂന്നാം വർഷ വിദ്യാർഥികൾ വിവിധ സംഘങ്ങളായി തിരിഞ്ഞ് പഞ്ചായത്തിലെ 19 വാർഡുകളിലെയും തൊഴിലുറപ്പ് കേന്ദ്രങ്ങളിലെത്തി നേരിട്ട് പരിശീലനം നൽകി. സ്മാർട്ട്ഫോൺ ഉപയോഗവും ആപ്പ് വഴിയുള്ള ഹാജർ രേഖപ്പെടുത്തലും തൊഴിലിടങ്ങളിൽ നേരിട്ടെത്തി ലളിതമായി വിശദീകരിച്ചത് പ്രവർത്തകർക്ക് ഏറെ പ്രയോജനകരമായി. പരിപാടിയിൽ സജീവമായി പങ്കെടുത്ത മുഴുവൻ വിദ്യാർഥികൾക്കും പഞ്ചായത്തിന്റെ സർട്ടിഫിക്കറ്റ് നൽകുമെന്ന് അധികൃതർ അറിയിച്ചു.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related