spot_img

യുവജനങ്ങളുടെ കഴിവുകൾക്ക് ആഗോളവേദി; ‘ഇന്ത്യസ്കിൽസ് 2026-27’ മത്സരങ്ങൾക്ക് രജിസ്ട്രേഷൻ ആരംഭിച്ചു

spot_img

Date:

തിരുവനന്തപുരം: യുവജനങ്ങളുടെ തൊഴിൽ-പ്രൊഫഷണൽ കഴിവുകൾ അന്താരാഷ്ട്ര തലത്തിൽ തളിരിടാൻ അവസരമൊരുക്കുന്ന ‘ഇന്ത്യസ്കിൽസ് 2026-27’ (IndiaSkills Competition) മത്സരങ്ങളിലേക്ക് രജിസ്ട്രേഷൻ ആരംഭിച്ചു. കൗശൽ വികാസ് മന്ത്രാലയം, നാഷണൽ സ്കിൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ (NSDC), കേരള അക്കാദമി ഫോർ സ്കിൽ എക്സലൻസ് (KASE) എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് മത്സരം സംഘടിപ്പിക്കുന്നത്.

63 വൈവിധ്യമാർന്ന തൊഴിൽ നൈപുണ്യ വിഭാഗങ്ങളിലായി 36 സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള ആയിരക്കണക്കിന് യുവപ്രതിഭകൾ മത്സരത്തിൽ മാറ്റുരയ്ക്കും. ജില്ലാതലം, സോണൽ തലം, സംസ്ഥാനതലം, റീജിയണൽ തലം, ദേശീയ തലം (ഇന്ത്യ സ്കിൽസ്) എന്നീ അഞ്ച് ഘട്ടങ്ങളിലൂടെയാണ് അന്തിമ വിജയികളെ തിരഞ്ഞെടുക്കുക. ദേശീയതലത്തിൽ വിജയിക്കുന്നവർക്ക് 2028 നവംബർ 15 മുതൽ 20 വരെ ജപ്പാനിലെ ഐച്ചിയിൽ നടക്കാൻ പോകുന്ന ‘വേൾഡ് സ്കിൽസ്’ (WorldSkills Aichi 2028) ആഗോള മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ അവസരം ലഭിക്കും.

ഐ.ടി.ഐ, പോളിടെക്നിക്, എൻജിനീയറിങ്, വൊക്കേഷണൽ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾക്കും ഹാൻഡ്സ്-ഓൺ വൈദഗ്ധ്യമുള്ള ഏതൊരു യുവാവിനും അപേക്ഷിക്കാം. മിക്ക നൈപുണ്യങ്ങൾക്കും 2006 ജനുവരി 1-നോ അതിനു ശേഷമോ ജനിച്ചവർക്ക് അപേക്ഷിക്കാവുന്നതാണ് (അഡ്വാൻസ്ഡ് സ്കില്ലുകൾക്ക് 2003 ജനുവരി 1). അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 15 ആണ്. www.skillindiadigital.gov.in എന്ന ഔദ്യോഗിക പോർട്ടൽ വഴി അപേക്ഷ സമർപ്പിക്കാം. കേരളത്തിൽ നിന്നുള്ള സംശയങ്ങൾക്ക് indiaskillskerala@kase.in എന്ന ഇമെയിൽ വിലാസത്തിലോ +91 9188925504, 9188925512 എന്നീ ഫോൺ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related