ആസൂത്രണ ബോർഡിലെ പരീക്ഷാ നിയമന തട്ടിപ്പ് വിവാദങ്ങൾക്കിടെ ഇന്ന് നിർണായക പിഎസ് സി യോഗം.കമ്മീഷൻ അംഗങ്ങൾക്ക് ക്രൈം ബ്രാഞ്ച് നോട്ടീസ് നൽകിയ സാഹചര്യം യോഗം ചർച്ച ചെയ്തേക്കും. ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്കില്ലെന്ന നിലപാടിലുറച്ചാണ്
കമ്മീഷനുള്ളത്. ചോദ്യം ചെയ്യലിനായി പിഎസ് സി ആസ്ഥാനത്തേക്ക് വരില്ലെന്ന് ക്രൈം ബ്രാഞ്ചും നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.തുടർ നടപടികൾ കമ്മീഷൻ ചർച്ച ചെയ്യുമെന്നാണ ലഭ്യമാകുന്ന വിവരം.10 ചോദ്യങ്ങൾ മൂല്യനിർണ്ണയം നടത്താതെ റാങ്ക് ലിസ്റ്റ് തയ്യാറാക്കിയതും ഇടത് സംഘടനാ നേതാവിന് ഒന്നാം റാങ്ക് കിട്ടിയതുമെല്ലാം വൻ വിവാദമായിരുന്നു.















