2026 സെപ്റ്റംബർ 14 തിങ്കൾ ചിങ്ങം 29
👉📰 ജിസിസി രാജ്യങ്ങളും ഇറാനും തമ്മിൽ തിങ്കളാഴ്ച ഒമാനിൽ നടത്താനിരുന്ന ചർച്ച മാറ്റിവെച്ചു. തിങ്കളാഴ്ച ഒമാനിലെ സലാലയിൽ നടത്താനിരുന്ന ചർച്ച മാറ്റിവെച്ചതായി ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ അൽ ബുസൈദിയാണ് അറിയിച്ചത്. മേഖലയിലെ സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തുന്നതിനായുള്ള ക്രിയാത്മകമായ ചർച്ചകൾക്ക് അനുകൂലമായ സാഹചര്യമൊരുക്കാൻ കൂടുതൽ സമയം ആവശ്യമായതിനാലാണ് തിങ്കളാഴ്ചയിലെ ചർച്ച മാറ്റിവെച്ചതെന്നാണ് വിശദീകരണം.
👉📰 സിപിഎം വിശാല സംസ്ഥാന സമിതി ഗ്രൂപ്പ് ചർച്ചകൾക്ക് കടിഞ്ഞാണിട്ട് സിപിഎം. കടുത്ത വിമർശനങ്ങളിലേക്ക് പോകേണ്ടെന്നാണ് ഗ്രൂപ്പ് ചർച്ചകളിൽ നൽകിയ നിർദ്ദേശം. വ്യക്തികേന്ദ്രീകൃത വിമർശനങ്ങൾ വേണ്ടെന്നും നിർദ്ദേശമുണ്ട്. സംഘടന നേരിടുന്ന പ്രശ്നങ്ങളിൽ കേന്ദ്രീകരിക്കാനാണ് നിർദ്ദേശം നല്‍കിയിരിക്കുന്നത്. ചര്‍ച്ചകളില്‍ ജില്ലകൾക്ക് അരമണിക്കൂർ സമയമാണ് അനുവദിക്കുന്നത്. വർഗ്ഗ ബഹുജന സംഘടനകൾക്ക് 5 മുതൽ 10 മിനിറ്റ് വരെയാണ് സമയം അനുവദിക്കുന്നത്. ഇതിനിടെ കടുത്ത വിമർശനങ്ങൾ വേണ്ടെന്നാണ് നിർദ്ദേശം.
👉📰 വനിതാ ഏഷ്യ കപ്പ് കിരീടം ഇന്ത്യയ്ക്ക്. ഫൈനലിൽ ശ്രീലങ്കൻ വനിതകളെ 72റൺസിനാണ് ഇന്ത്യൻ വനിതകൾ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 183 റൺസ് നേടി. 184 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക 19.6 ഓവറിൽ 111 റൺസിന് ഓൾഔട്ടായി. ഇന്ത്യൻ വനിതകളുടെ എട്ടാം ഏഷ്യാകപ്പ് കിരീടമാണിത്.
👉📰 യുഎസ് ഓപ്പൺ പുരുഷ സിംഗിൾസ് കിരീടം ജർമനിയുടെ അലക്സാണ്ടർ സ്വരേവിന്. ഞായറാഴ്ച നടന്ന ഫൈനലിൽ അമേരിക്കയുടെ ബെൻ ഷെൽട്ടണെ ഒന്നിനെതിരേ മൂന്ന് സെറ്റുകൾക്ക് കീഴടക്കിയാണ് സ്വരേവ് തന്റെ ആദ്യ യുഎസ് ഓപ്പൺ കിരീടം സ്വന്തമാക്കിയത്. സ്കോർ: 6-3, 7-6, 5-7, 6-2.
👉📰 ന്തീരാങ്കാവിൽ രണ്ട് കിലോ എംഡിഎംഎ പിടികൂടിയ കേസിൽ രണ്ടുപ്രതികൾ കൂടി അറസ്റ്റിൽ. നിലമ്പൂർ ചോക്കാട് സ്വദേശി അജ്മൽ, നഴ്സിങ് വിദ്യാർഥിനിയായ മലയിൻകീഴ് സ്വദേശി സൂര്യ എന്നിവരെയാണ് കോഴിക്കോട് പൊലീസ് നോയിഡയിലെ ഫ്ളാറ്റിൽനിന്ന് പിടികൂടിയത്. ഇതോടെ ഒരുകിലോ എംഡിഎംഎ പിടികൂടിയ കേസിൽ അറസ്റ്റിലായ പ്രതികളുടെ എണ്ണം ആറായി.
👉📰 പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരേ കോൺഗ്രസ് നേതാവും എംപിയുമായ കെ. സുധാകരൻ. എന്തുകൊണ്ടാണ് പിണറായി വിജയനുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മാത്രം ഇത്രയും അന്വേഷണങ്ങളെന്നും സംഘപരിവാറിനെതിരേ നിരന്തരം വിമർശനം നടത്തുന്ന മറ്റ് ഇടതുനേതാക്കൾക്കെതിരേ ഇതേതരത്തിലുള്ള അന്വേഷണങ്ങൾ ഉണ്ടാകാത്തത് എന്തുകൊണ്ടെന്നും കെ. സുധാകരൻ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു. ഇവയ്ക്കുള്ള ഉത്തരം രാഷ്ട്രീയപ്രസംഗത്തിലല്ല, സുതാര്യമായ അന്വേഷണത്തിലൂടെയാണ് പുറത്തുവരേണ്ടതെന്നും കൈകൾ ശുദ്ധമാണ്, മടിയിൽ കനമില്ല എങ്കിൽ അന്വേഷണം നേരിടാൻ ഭയപ്പെടുന്നത് എന്തിനാണെന്നും സുധാകരൻ ചോദിച്ചു.
👉📰 റാപ്പിഡോ ബൈക്ക് ടാക്സിയിൽ ബസ് ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം. ഹൈദരാബാദ് സ്വദേശിനി ഹേമദുർഗ(26)യാണ് മരിച്ചത്. അമീർപേട്ട് ശ്രീനഗർ കോളനിയിലെ ബിഗ് ബസാറിൽ കഴിഞ്ഞദിവസമായിരുന്നു അപകടം.
👉📰 ഒമാൻ തീരത്ത് ഇന്ത്യൻ നാവികരുമായി സഞ്ചരിച്ച കപ്പലിന് നേരേ ആക്രമണം. പനാമ പതാകയുള്ള എംടി എൽ ഗയ എന്ന കപ്പലിന് നേരേയാണ് ആക്രമണമുണ്ടായതെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 14 ഇന്ത്യൻ ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. ഇവരിൽ 13 പേരെ രക്ഷിച്ചതായും എന്നാൽ ഒരാളെ കാണാതായതായും വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. കാണാതായ ഇന്ത്യൻ നാവികനായി തെരച്ചിൽ തുടരുകയാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
👉📰 സിപിഎം വിപുലീകൃത സംസ്ഥാന സമിതിയിൽ അവതരിപ്പിച്ച തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിനെതിരെ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ രൂക്ഷ വിമർശനം. റിപ്പോർട്ടിൽ സംസ്ഥാന സെക്രട്ടേറിയറ്റ് സ്വയം വിമർശനം ഉന്നയിക്കുകയോ സ്വന്തം വീഴ്ചയെക്കുറിച്ച് പറയുകയോ ചെയ്യുന്നില്ലെന്ന് കണ്ണൂർ ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി.
👉📰 വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ എല്ലാ ശ്രമവും നടത്തുന്നുണ്ടെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. വൈദ്യുതി ലഭ്യത കുറവ് എല്ലാ സംസ്ഥാനത്തുമുണ്ട്. കഴിഞ്ഞ വർഷത്തേക്കാൾ ആയിരം മെഗാവാട്ടാണ് ഉപയോഗമാണ് ഈ വര്‍ഷമുള്ളത്. അതിനനുസരിച്ച് ഉൽപ്പാദനം നടത്തുന്നില്ല. വൈദ്യുതി കൂടുതൽ വില കൊടുത്ത് വാങ്ങാനാണെങ്കിൽ അതിനുള്ള ആലോചന നടത്തുമെന്നും സണ്ണി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. വൈദ്യുതി പ്രതിസന്ധി പുതിയ നയം വേണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.















