പാലാ: മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ കടപ്ലാമറ്റം സെൻ്റ് മേരീസ് ഫൊറോന ചർച്ചുമായി സഹകരിച്ച് വിപുലമായ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കടപ്ലാമറ്റം പള്ളി പാരിഷ് ഹാളിൽ നടന്ന ചടങ്ങിൽ ഫൊറോന വികാരി റവ. ഫാ. ജോസഫ് മുളഞ്ഞനാൽ മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.
എ.കെ.സി.സി ഫൊറോന പ്രസിഡൻ്റ് സജീവ് കുത്തിവളച്ചേൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഫ്രാൻസിസ് വെടിക്കുന്നേൽ, സഹവികാരി ഫാ. ജോസഫ് തേവർപറമ്പിൽ, എ.കെ.സി.സി രൂപത ജനറൽ സെക്രട്ടറി ജോസ് വട്ടുകുളം തുടങ്ങിയ പ്രമുഖർ ആശംസകൾ അറിയിച്ചു സംസാരിച്ചു.
മാർ സ്ലീവാ മെഡിസിറ്റി കമ്മ്യൂണിറ്റി മെഡിസിൻ ആൻഡ് പബ്ലിക് ഹെൽത്ത് വിഭാഗം കൺസൾട്ടൻ്റ് ഡോ. കെലീറ്റ ജോർജിന്റെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ ഡോക്ടർമാരുടെ സംഘം രോഗികളെ പരിശോധിക്കുകയും നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. നൂറുകണക്കിന് പ്രദേശവാസികളാണ് ക്യാമ്പിന്റെ സേവനം പ്രയോജനപ്പെടുത്തിയത്.















