spot_img

അർജന്റീന ടീമിന്റെ കേരള സന്ദർശനം: 13 കമ്പനികൾ വഴി സാമ്പത്തിക ഇടപാട്

spot_img

Date:

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട ജി.എസ്ടി (GST) വെട്ടിപ്പ് കേസിൽ നിർണ്ണായക കണ്ടെത്തലുകളുമായി പ്രത്യേക അന്വേഷണ സംഘം (SIT). സന്ദർശനവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ നടന്നത് 13 കമ്പനികൾ വഴിയാണെന്നും ഇതിൽ ഏഴ് കമ്പനികൾക്ക് ജി.എസ്ടി രജിസ്ട്രേഷൻ പോലുമില്ലെന്നും സിറ്റ് കണ്ടെത്തി. പണമിടപാടുകൾക്കായി മാത്രം രൂപീകരിച്ച ഷെൽ കമ്പനികളാണോ ഇവയെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രധാന സംശയം.

അർജന്റീന ടീമിന്റെ സന്ദർശന കാലയളവിലാണ് ഈ കമ്പനികളുടെ പല ബാങ്ക് അക്കൗണ്ടുകളും പെട്ടെന്ന് സജീവമായതെന്ന് പരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്. കേസിൽ ഉന്നതതല ഇടപെടലുകൾ നടന്നിട്ടുണ്ടോ എന്ന സംശയവും അന്വേഷണ സംഘം ശക്തമാക്കുന്നു. ജി.എസ്ടി ഈടാക്കുന്നതിൽ വകുപ്പിന് വലിയ വീഴ്ച സംഭവിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ജി.എസ്ടി ഇൻ്റലിജൻസ് ആസ്ഥാനത്തെ ഡെപ്യൂട്ടി കമ്മീഷണറുടെ ഫോൺ രേഖകൾ പരിശോധിക്കാൻ അനുമതി വേണമെന്ന് സിറ്റ് ആവശ്യപ്പെട്ടു.

ജി.എസ്ടി ഈടാക്കാനുള്ള നടപടികൾ നിർത്തിവെക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം ലഭിച്ചത് എവിടെ നിന്നാണെന്ന് കണ്ടെത്തുകയാണ് ലക്ഷ്യം. സ്പോൺസറുമായി ബന്ധമുള്ളവരോ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരോ ഫോണിലൂടെ ബന്ധപ്പെട്ടിട്ടുണ്ടോ എന്ന് വിശദമായി പരിശോധിക്കും. അതേസമയം, സ്പോൺസർ കമ്പനിയിൽ നിന്ന് ജി.എസ്ടി ഈടാക്കാനുള്ള ഫയൽ യാതൊരു നടപടിയുമില്ലാതെ ഏഴ് മാസത്തോളം അനങ്ങാതെ കിടന്നതായും സിറ്റ് കണ്ടെത്തിയിട്ടുണ്ട്.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related