spot_img

രാമപുരത്ത് ഓണാവേശം; യുണൈറ്റഡ് മർച്ചന്റ്സ് ചേമ്പറിന്റെ ‘അരങ്ങ് 2K26’ ഓണാഘോഷം നാളെ, വമ്പൻ ഘോഷയാത്രയും കലാസന്ധ്യയും

spot_img

Date:

രാമപുരം: യുണൈറ്റഡ് മർച്ചന്റ്സ് ചേമ്പർ രാമപുരം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ രാമപുരത്തിന്റെ സമസ്തമേഖലകളെയും സഹകരിപ്പിച്ചുകൊണ്ട് നടത്തുന്ന വമ്പിച്ച ഓണാഘോഷ പരിപാടി ‘അരങ്ങ് 2K26’ സെപ്റ്റംബർ 12-ാം തീയതി ശനിയാഴ്ച രാമപുരത്ത് വെച്ച് നടത്തപ്പെടും. കോട്ടയം ജില്ലയുടെ സാംസ്കാരിക തലസ്ഥാനമായ രാമപുരത്തിന്റെ മണ്ണിൽ അണിയിച്ചൊരുക്കുന്ന ഈ ജനകീയോത്സവത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ വാർത്താക്കുറിപ്പിൽ അറിയിച്ചു.പ്രധാന ആഘോഷദിനമായ നാളെ സെപ്റ്റംബർ 12-ന് രാവിലെ ആർ.വി.എം. സ്കൂളിൽ

(രാമപുരത്ത് വാര്യർ സ്മൃതി മണ്ഡപം) വെച്ച് നടക്കുന്ന അത്തപ്പൂക്കള മത്സരത്തോടെ പരിപാടികൾ ആരംഭിക്കും. തുടർന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് രാമപുരം അമ്പലം ജംഗ്ഷനിൽ നിന്നും ആരംഭിച്ച്, രാമപുരം പള്ളി ജംഗ്ഷൻ വഴി റോസറി ഗ്രാമം ഓഡിറ്റോറിയത്തിലേക്ക് സാംസ്കാരിക ഘോഷയാത്ര നടക്കും. പാലാ ഡി.വൈ.എസ്.പി. ശ്രീ. കെ. സദൻ ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യും. റോളർ സ്കേറ്റിംഗ്, മാവേലി, റോബോട്ടിക് ആന, ഗരുഡൻ പറവ , മേളം, പുലിക്കളി, ആട്ടക്കാവടി, കളരിപ്പയറ്റ്, കരാട്ടെ, ശിങ്കാരി മേളം, തെയ്യം, ചെണ്ടമേളം, ബാൻഡ് മേളം, സട്രീറ്റ് ഡാൻസ്, ഫ്ലോട്ടുകൾ, നിശ്ചലദൃശ്യങ്ങൾ എന്നിവയ്ക്കൊപ്പം ഫോർ വീലർ, ടു വീലർ ഫാന്റസിഡ്രസ്സ് മത്സരങ്ങളും, ഫാൻസിഡ്രസ്സ്‌ മത്സരങ്ങളും ഘോഷയാത്രയ്ക്ക് മാറ്റുകൂട്ടും.

പൊതുസമ്മേളനവും കലാസന്ധ്യയും
ഘോഷയാത്ര റോസറി ഗ്രാമത്തിൽ അവസാനിക്കുന്നതോടെ ആകാശവിസ്മയവും തുടർന്ന് സാംസ്കാരിക പൊതുസമ്മേളനവും നടക്കും. സമ്മേളനത്തിന്റെ ഉദ്ഘാടനം കേരള ഗവ. ചീഫ് വിപ്പ് അപു ജോൺ
ജോസഫ്
നിർവ്വഹിക്കും. ചടങ്ങിൽ വിശിഷ്ടാതിഥികളായി ഫ്രാൻസിസ് ജോർജ്ജ് എം.പി., മാണി സി. കാപ്പൻ എം.എൽ.എ., മുൻ എം.എൽ.എ. ജോസഫ് വാഴയ്ക്കൻ തുടങ്ങിയ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കും.സമ്മേളനത്തിനു ശേഷം പ്രശസ്ത പിന്നണി ഗായകൻ ജിൻസ് ഗോപിനാഥ് നേതൃത്വം നൽകുന്ന വിപുലമായ കലാസന്ധ്യയും, തുടർന്ന് യുവതലമുറയെ ആവേശത്തിലാഴ്ത്തുന്ന ഡി.ജെ. നൈറ്റും അരങ്ങേറും.
രുചിമേളവും സ്കോളർഷിപ്പ് വിതരണവും നാടകവും
ആഘോഷങ്ങളുടെ ഭാഗമായി വ്യത്യസ്ത രുചിക്കൂട്ടുകളുമായി ‘ഫുഡ് ഫെസ്റ്റ്’, ‘കാർഷിക പ്രദർശനം’ എന്നിവയും ഒരുക്കിയിട്ടുണ്ട്. ഇതോടൊപ്പം സാമൂഹിക പ്രതിബദ്ധത മുൻനിർത്തി പത്താം ക്ലാസിലും പ്ലസ് ടുവിലും മികച്ച വിജയം നേടിയ കുട്ടികൾക്കുള്ള സ്കോളർഷിപ്പ് വിതരണവും, മികച്ച കർഷകരെ ആദരിക്കലും, പാവപ്പെട്ടവർക്കുള്ള മംഗല്യ സഹായവിതരണവും നടക്കും. ഓണാഘോഷങ്ങളുടെ സമാപനമായി സെപ്റ്റംബർ 13 ഞായറാഴ്ച വൈകുന്നേരം 7 മണിക്ക് കൊച്ചിൻ മിഡാക്ക് അവതരിപ്പിക്കുന്ന പ്രശസ്തമായ നാടകം രാമപുരത്ത് വാര്യർ നടക്കും.രാമപുരത്തിന്റെ സാംസ്കാരിക പൈതൃകവും ഒത്തൊരുമയും വിളിച്ചോതുന്ന ‘അരങ്ങ് 2K26’-ലേക്ക് ഏവരെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു. ചെയർമാൻ ബിനോയി ഊടുപുഴ, വി. എ. ജോസ് ഉഴുന്നാലിൽ, ഷാജി ആറ്റുപുറത്ത്, കേണൽ കെ. എൻ. വി. ആചാരി, കുര്യാക്കോസ് മാണിവേലിൽ, മനോജ്‌ പണിക്കർ, പി. കെ വ്യാസൻ, ജയ്സൺ മേച്ചേരിൽ, ജോമോൻ പുളിക്കപ്പടവിൽ, മനോജ്‌ ചീങ്കല്ലേൽ, റോബി ഊടുപുഴ, വിജയൻ വീനസ് എന്നിവർ പങ്കെടുത്തു

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related