ആലപ്പുഴ: വണ്ടാനം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തിമിര ശസ്ത്രക്രിയയ്ക്കിടെ വയോധികയ്ക്ക് ഗുരുതര ചികിത്സാ പിഴവ് സംഭവിച്ചതായി പരാതി. ആറാട്ടുപുഴ കള്ളിക്കാട് സ്വദേശിനി ലത (67) യ്ക്കാണ് ശസ്ത്രക്രിയയ്ക്കിടെ കണ്ണിന്റെ സ്വാഭാവിക ലെൻസ് ഉള്ളിലേക്ക് ആഴ്ന്നിറങ്ങി ഗുരുതര ദുരനുഭവമുണ്ടായത്.
ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാരുടെ വീഴ്ചയാണ് സംഭവത്തിന് കാരണമെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. പിഴവ് സംഭവിച്ചിട്ടും മണിക്കൂറുകളോളം അധികൃതർ വിവരം മറച്ചുവെച്ചു. കണ്ണ് പൂർവ്വസ്ഥിതിയിലാക്കണമെങ്കിൽ കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ച് തുടർച്ചയായ മറ്റൊരു
ശസ്ത്രക്രിയ കൂടി നടത്തേണ്ടതുണ്ട്. എന്നാൽ ഇതിനായുള്ള സഹായങ്ങളോ റഫറൽ ക്രമീകരണങ്ങളോ ചെയ്യാൻ ആലപ്പുഴ മെഡിക്കൽ കോളേജ് അധികൃതർ തയ്യാറാകുന്നില്ലെന്നും കുടുംബം ആരോപിച്ചു.















