2026 സെപ്റ്റംബർ 11 വെള്ളി ചിങ്ങം 25
👉📰 പ്രിയങ്ക ഗാന്ധി വാദ്രയുടെ പേരും ശബ്ദവും ഉപയോഗിച്ച് സൈബർ തട്ടിപ്പുകാർ ആളുകളെ വഞ്ചിക്കുന്നതായി റിപ്പോർട്ട്. പ്രിയങ്ക ഗാന്ധിയുടെ ഓഫീസ് വ്യാഴാഴ്ച ഇൻസ്റ്റാഗ്രാമിൽ സ്കാം അലേർട്ട് പുറപ്പെടുവിച്ചു.
👉📰 സംസ്ഥാനത്ത് ഭര്‍തൃപീഡന പരാതികള്‍ ആശങ്കപ്പെടുത്തുന്ന നിലയില്‍ തുടരുന്നു. കേരള പോലീസ് പുറത്തുവിട്ട കണക്കുപ്രകാരം 2026 ജനുവരി മുതല്‍ ജൂലൈ വരെ ഭര്‍ത്താവിന്റെയോ ബന്ധുക്കളുടെയോ പീഡനം സംബന്ധിച്ച് 1,958 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്. ഏഴ് മാസത്തിനിടെ ശരാശരി 280 കേസുകള്‍ വീതം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു
👉📰 മുഹമ്മദ് റിയാസിൽ നിന്ന് പണം വാങ്ങിയിട്ടില്ലെന്നും വിദേശത്തേക്ക് കടത്തിയിട്ടില്ലെന്നും സുഹൃത്ത് ഹസൻ വാരിസ് തന്റെ പേരിലുള്ള മൊഴി തെറ്റാണെന്ന് കാണിച്ച് വാരിസ് ഇ.ഡി ഡയറക്ടർക്ക് കത്തയച്ചിട്ടുണ്ട്.2024-25 കാലയളവിൽ മന്ത്രിയായിരുന്ന പി.എ മുഹമ്മദ് റിയാസ് 20.5 കോടി രൂപ കൈക്കൂലി വാങ്ങിയെന്നായിരുന്നു ഡിജിപിക്ക് നൽകിയ റിപ്പോർട്ടിൽ ഇ.ഡി വ്യക്തമാക്കിയിരുന്നത്.
👉📰 യെമൻ സർക്കാരിൽനിന്ന് ചരിത്രപരവും തന്ത്രപ്രധാനവുമായ തുറമുഖ നഗരമായ മോഖ പിടിച്ചെടുത്ത് ഹൂതികൾ. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട കപ്പൽപ്പാതകളിലൊന്നായ ബാബ് അൽ-മന്ദേബ് കടലിടുക്കിന്മേൽ ഹൂതികൾക്ക് ഇതോടെ കൂടുതൽ സ്വാധീനമുറപ്പിക്കാനാകും.
👉📰 കേരള വഖഫ് ബോർഡ് പിരിച്ചുവിടാൻ സംസ്ഥാന സർക്കാർ ആലോചിക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടെ നിർണ്ണായക നീക്കവുമായി ബോർഡ്. തമിഴ്നാട് വഖഫ് ബോർഡ് കേസിൽ കക്ഷി ചേരാൻ ബോർഡ് സുപ്രീം കോടതിയിൽ അപേക്ഷ ഫയൽ ചെയ്തു
👉📰 ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ഡൽഹിയിലെത്തുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
👉📰 രാജ്യത്തെ എല്ലാ എയർലൈൻസുകളിലെയും പൈലറ്റുമാർക്ക് ലഹരി പരിശോധന നിർബന്ധമാക്കി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). 2027 ജൂലൈക്കകം പരിശോധനാ നടപടികൾ പൂർത്തിയാക്കാനാണ് ഉത്തരവ്.
👉📰 ചൈനയിലെ കപ്പൽനിർമാണശാലയിൽ അറ്റകൂറ്റപ്പണി നടത്തുകയായിരുന്ന ചരക്കു കപ്പലിന് തീപിടിച്ച് 25 പേർ മരിച്ചു. അഞ്ചു പേരെ കാണാതായിട്ടുണ്ട്. 42 പേരാണ് കപ്പലിലുണ്ടായിരുന്നത്. 12 പേരെ രക്ഷപ്പെടുത്തിയതായി റിപ്പോർട്ടുണ്ട്
👉📰 സി.എം.ആർ.എൽ.-എക്സാലോജിക് പണമിടപാട് കേസിൽ മുൻമുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവർക്കെതിരേ അഴിമതിനിരോധന നിയമപ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് ഇ.ഡി. നൽകിയ കത്ത് സർക്കാർ അഡ്വക്കേറ്റ് ജനറലിന് കൈമാറി.
👉📰 യെമനിലെ ചെങ്കടൽ തീരത്തുള്ള തന്ത്രപ്രധാനമായ മോഖ തുറമുഖ നഗരത്തിന്റെ നിയന്ത്രണം പിടിച്ചെടുത്ത് ഹൂത്തികൾ. , അന്താരാഷ്ട്ര കപ്പൽ പാതയായ ബാബ് അൽ-മന്ദേബ് ഹൂത്തികൾ കൂടുതൽ അടുക്കുന്നതിന്റെ ഭാഗമായുള്ള സായുധ നീക്കത്തിലാണ് മോഖ തുറമുഖം പിടിച്ചതെന്നാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.















