തിരുവനന്തപുരം: സി.എം.ആർ.എൽ മാസപ്പടി ഇടപാടിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) നിർദ്ദേശത്തിൽ സംസ്ഥാനത്ത് രാഷ്ട്രീയ പോര്
കടുക്കുന്നു. ഇ.ഡി നൽകിയ കത്തിൽ കേസെടുക്കാൻ സംസ്ഥാന സർക്കാർ മുതിർന്നാൽ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകാനാണ് സി.പി.എം തീരുമാനം. ബി.ജെ.പി – കോൺഗ്രസ് അധോമുഖ ധാരണയുടെ ഭാഗമായാണ് ഈ നീക്കമെന്ന ആരോപണം ശക്തമായി
ഉയർത്താനും കേന്ദ്ര സർക്കാരിന്റെ നിർദ്ദേശാനുസരണം സംസ്ഥാനത്തെ കോൺഗ്രസ് സർക്കാർ പ്രവർത്തിക്കുന്നുവെന്ന പ്രചാരണം ദേശീയ തലത്തിൽ എത്തിക്കാനും സി.പി.എം ലക്ഷ്യമിടുന്നു.















