പാലാ: ബിഷപ്പ് വയലിൽ ഓൾ കേരള ഇന്റർ കൊളീജിയറ്റ് വോളിബോൾ ചാമ്പ്യൻഷിപ്പിന്റെ വനിതാ വിഭാഗത്തിൽ ചങ്ങനാശേരി അസംപ്ഷൻ കോളേജ് ഫൈനലിൽ പ്രവേശിച്ചു. നടന്ന ആവേശകരമായ മത്സരത്തിൽ പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിനെ നേരിട്ടുള്ള മൂന്ന് സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് അസംപ്ഷൻ ഫൈനൽ ടിക്കറ്റുറപ്പിച്ചത്.
ആദ്യ സെറ്റ് മുതൽ വ്യക്തമായ മേൽക്കോയ്മ പുലർത്തിയ അസംപ്ഷൻ 25–12, 25–19, 25–19 എന്ന സ്കോറിനാണ് ജയം സ്വന്തമാക്കിയത്. മികച്ച പ്രകടനത്തിലൂടെ ടീമിന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ച അസംപ്ഷൻ കോളേജിലെ നിയ അനിൽ മത്സരത്തിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടു.















